'അവർ വേർപിരിഞ്ഞു' നേരിട്ട് കണ്ടിട്ടും മുഖം പോലും നോക്കാതെ അർജുൻ കപൂറും മലൈകയും: വീഡിയോ വൈറൽ!

ഫാഷൻ ഇവൻ്റിൽ നേരിട്ട് കണ്ടിട്ടും മുഖം പോലും നോക്കാതെ ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈകയും. പരിപാടിയിൽ പരസ്പരം അകന്ന് ഇരുന്നും കണ്ടിട്ടും മുഖം പോലും നോക്കാതെയും ഇരുവരും നടക്കുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

ആരാധകനൊപ്പം സെൽഫിയെടുക്കുന്നതിനിടെ അർജുനരികിലൂടെ മലൈക നടന്നുപോകുന്നതും ആൾക്കൂട്ടത്തിൽ നടിയെ സംരക്ഷിക്കാൻ അർജുൻ താരത്തിന്റെ പുറകിൽ കൈവെച്ച് സുരക്ഷ ഉറപ്പാക്കാൻ നോക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ മലൈക പോകുന്നതും കാണാം.

വേർപിരിയലിൻ്റെ വ്യക്തമായ സൂചനകളാണ് ഇതെന്നാണ് പലരും പറയുന്നത്. ഇരുവരും ഒരുമിച്ച് വേദി വിട്ടുപോയോ അതോ ഇവൻ്റിനിടെ ഏതെങ്കിലും സമയത്ത് ആശയവിനിമയം നടത്തിയോ എന്നതും വ്യക്തമല്ല. ‘ഇരുവരും തമ്മിലുള്ളത് അവസാനിച്ചെന്ന് തോന്നുന്നു’, ‘അവർ വേർപിരിഞ്ഞു’, ‘അവർ ഇതിനകം തന്നെ അവരുടെ ജീവിതത്തിൽ ഒരുപാട് കടന്നുപോകുന്നുണ്ട്’ എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

മലൈകയും അര്‍ജുനും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇരുവരും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2018ല്‍ ഒരു ഫാഷന്‍ ഷോയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. 2019ല്‍ ആയിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന് മലൈകയും അര്‍ജുനും വ്യക്തമാക്കിയത്.

ഇതോടെ ഇരുവരുടെയും പ്രായവ്യത്യാസം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്. പ്രായവ്യത്യാസം എന്നും വിമര്‍ശനങ്ങളിലും ട്രോളുകളിലും നിറഞ്ഞിരുന്നു. മെയ് മാസത്തിലാണ് ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത എത്തിയത്. സൗഹൃദം നിലനിര്‍ത്തി പിരിഞ്ഞു എന്നാണ് ഇരുവരുടെയും ഒരു സുഹൃത്ത് പിങ്ക്‌വില്ലയോട് പറഞ്ഞത്.

Latest Stories

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ