ജീവിതത്തില്‍ രണ്ട് ചോയ്‌സുകളുണ്ട്..; വേര്‍പിരിയല്‍ വാര്‍ത്തയ്ക്കിടെ നിഗൂഢത ഒളിപ്പിച്ച് മലൈകയും അര്‍ജുനും, പോസ്റ്റ് ചര്‍ച്ചയാകുന്നു

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളാണ് ബോളിവുഡില്‍ നിലവില്‍ ഹോട്ട് ടോപിക് ആയി മാറിയിരിക്കുന്നത്. ഇരുവരും സുഹൃത്തുക്കളായി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ, നിഗൂഢമായ പോസ്റ്റുകളാണ് ഇരുതാരങ്ങളും പങ്കുവച്ചിരിക്കുന്നത്.

”നമുക്ക് ജീവിതത്തില്‍ രണ്ട് ചോയ്‌സുകളുണ്ട്. ഭൂതകാലത്തിന്റെ തടവുകാരോ ഭാവി സാധ്യതകള്‍ അന്വേഷിക്കുന്നവരോ ആകാം” എന്നാണ് അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. താരങ്ങള്‍ വേര്‍പിരിയില്ലെന്ന് മലൈകയുടെ മാനേജര്‍ വെളിപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് അര്‍ജുന്റെ പോസ്റ്റ് എത്തിയിരിക്കുന്നത്.

നേരത്തെ, മലൈകയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ”നമ്മെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകളാണ് ഭൂമിയിലെ ഏറ്റവും വലിയ നിധി. അവ വാങ്ങാനോ മാറ്റിസ്ഥാപിക്കാനോ കഴിയില്ല, നമുക്കോരോരുത്തര്‍ക്കും അവയില്‍ ചിലത് മാത്രമേയുള്ളൂ” എന്നായിരുന്നു മലൈകയുടെ പോസ്റ്റ്.

അതേസമയം, 2018ല്‍ ഒരു ഫാഷന്‍ ഷോയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. 2019ല്‍ ആയിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന് മലൈകയും അര്‍ജുനും വ്യക്തമാക്കിയത്. ഇതോടെ ഇരുവരുടെയും പ്രായവ്യത്യാസം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്. പ്രായവ്യത്യാസം എന്നും വിമര്‍ശനങ്ങളിലും ട്രോളുകളിലും നിറഞ്ഞിരുന്നു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി