വിജയ്‌യും ഷാരൂഖ് ഖാനും എന്റെ ഭാര്യയേയും അമ്മയേയും പോലെ.. അവരെ ഒരിക്കലും തള്ളിപ്പറയില്ല: അറ്റ്‌ലീ

ബോക്‌സ് ഓഫീസില്‍ ബ്ലോക്ബസ്റ്ററായ ‘ജവാന്‍’ 1100 കോടി കളക്ഷന്‍ നേടി ഷാരൂഖ് ഖാന്റെ തന്നെ ‘പഠാന്‍’ എന്ന ചിത്രത്തെ പിന്നിലാക്കയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 600 കോടി രൂപയാണ് ചിത്രം നേടിയത്. ബോളിവുഡ് അരങ്ങേറ്റം ഹിറ്റ് ആയതോടെ പ്രശസ്തിയുടെ കൊടുമുടിയിലാണ് സംവിധായകന്‍ അറ്റ്‌ലീ.

ഇതിനിടെ അടുത്ത സിനിമയില്‍ വിജയ്‌യെ ആണോ ഷാരുഖ് ഖാനെ ആണോ നായകനാക്കുക എന്ന ചോദ്യത്തിന് അറ്റ്ലീ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിജയ്‌യേയും ഷാരൂഖ് ഖാനേയും സ്നേഹിക്കുന്നത് തന്റെ ഭാര്യയേയും അമ്മയേയും സ്‌നേഹിക്കുന്നത് പോലെയാണ് എന്നാണ് അറ്റ്‌ലീ പറയുന്നത്.

”ഒരാള്‍ എന്റെ ഭാര്യയെ പോലെയും മറ്റൊരാള്‍ അമ്മയെ പോലെയുമാണ്. അവരെ ഞാന്‍ ഒരിക്കലും തള്ളിപ്പറയില്ല. ഞാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്ക് ഒപ്പമാകും ജീവിക്കുക. ഞാന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് ദളപതി വിജയ് കാരണമാണ്. അദ്ദേഹം എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ തന്നു. ഞാന്‍ അദ്ദേഹത്തിന് ഹിറ്റുകള്‍ നല്‍കി.”

”എന്നാല്‍ അദ്ദേഹം എന്നെ ഒരുപാട് വിശ്വസിക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍ വിളിച്ച് സിനിമ ചെയ്യാമെന്ന് പറഞ്ഞാല്‍ രാജ്യത്തെ ഒരുപാട് സംവിധായകര്‍ യെസ് പറയും. പക്ഷേ അദ്ദേഹം എന്നെ വിശ്വസിച്ചു. അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തിലാണ് ഞാന്‍ ജവാന്‍ എടുത്തത്” എന്നാണ് അറ്റ്‌ലീ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ