കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ജനനേന്ദ്രിയം കാണിക്കുകയാണെങ്കില്‍ നായകനാകാം എന്നാണ് തന്നോട് ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ പറഞ്ഞതെന്നാണ് ആയുഷ്മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
“”ജനനേന്ദ്രിയം കാണിച്ചാല്‍ സിനിമയിലെ നായകസ്ഥാനം നിനക്ക് നല്‍കാമെന്ന് കാസ്റ്റിംഗ് ഡയറക്ടര്‍ പറഞ്ഞു. ഞാനത് നിരസിച്ചു”” എന്ന് ആയുഷ്മാന്‍ പറഞ്ഞു. സിനിമയില്‍ തന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ലെന്നും ഒരുപാട് അവസരങ്ങളില്‍ പിന്നോക്കം നടക്കേണ്ടി വന്നിട്ടുണ്ടെന്നും ആയുഷ്മാന്‍ പറയുന്നു. തോല്‍വികളില്‍ നിന്നാണ് വിജയിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തി പിന്നീട് അവതാരകനായി. 2012-ല്‍ പുറത്തിറങ്ങിയ “വിക്കി ഡോണര്‍” എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആയുഷ്മാന്‍ “അന്ധാദൂന്‍” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. “ബധായി ഹോ”, “ആര്‍ട്ടിക്കിള്‍ 15” എന്നിവയാണ് ആയുഷ്മാന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.