പ്രശസ്തനായപ്പോള്‍ മറ്റ് പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി, കാമുകിയെ ഉപേക്ഷിച്ചു, പക്ഷെ..: ആയുഷ്മാന്‍ ഖുറാന

പ്രശസ്തി ലഭിച്ചപ്പോള്‍ താന്‍ കാമുകിയുമായി വേര്‍പിരിഞ്ഞിരുന്നുവെന്ന് നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാന. എഴുത്തുകാരിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ താഹിറ കശ്യപ് ആണ് ആയുഷ്മാന്റെ ഭാര്യ. തന്റെ പ്രണയിനിയായിരുന്ന താഹിറയോട് ഒരിക്കല്‍ ബ്രേക്കപ്പ് പറഞ്ഞ് പോയിരുന്നു എന്നാണ് ആയുഷ്മാന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

2004ല്‍ അഡ്വഞ്ചര്‍ റിയാലിറ്റി ഷോയായ റോഡീസ് ആയുഷ്മാന്‍ വിജയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രശസ്തി ലഭിച്ചതോടെ താന്‍ താഹിറയെ ഉപേക്ഷിച്ചിരുന്നു എന്നാണ് ആയുഷ്മാന്‍ പറയുന്നത്. ”16-17 വയസുള്ളപ്പോള്‍ പ്രശസ്തി കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്.”

”മറ്റു പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ എന്റെ കാമുകിയുമായി വേര്‍പിരിഞ്ഞു. റോഡീസിന് ശേഷം, തന്റെ ജന്മനാടായ ചണ്ഡീഗഡില്‍ ഞാന്‍ ഒരു ജനപ്രിയ മുഖമായി മാറി. അത് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനും കാരണമായി.”

”അന്ന് ചണ്ഡീഗഡിലെ ഏറ്റവും ജനപ്രിയനായ വ്യക്തി ഞാനായിരുന്നു, ‘എനിക്ക് എന്റെ ജീവിതം ജീവിക്കണം’ എന്ന് പറഞ്ഞ് ഞാന്‍ താഹിറയുമായി തെറ്റിപ്പിരിഞ്ഞു. പക്ഷേ 6 മാസത്തിന് ശേഷം ഞാന്‍ അവളുടെ അടുത്തേക്ക് തന്നെ തിരകെ പോയി എനിക്ക് അവളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല” എന്നാണ് ആയുഷ്മാന്‍ പറയുന്നത്.

അതേസമയം, 2008ല്‍ ആണ് ആയുഷ്മാനും താഹിറയും വിവാഹിതരായത്. വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ആയുഷ്മാന്‍ പാടിയിട്ടുമുണ്ട്. ഡ്രീം ഗേള്‍ 2 എന്ന ചിത്രത്തിലാണ് താരം ഒടുവില്‍ വേഷമിട്ടത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം