ആമിര്‍ ഖാന്‍ നേടിയത് 2000 കോടി, പക്ഷെ ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടി മാത്രം: ബബിത ഫോഗട്ട്

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന റെക്കോര്‍ഡ് നേടിയ ചിത്രമാണ് ‘ദംഗല്‍’. 70 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 2000 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഗുസ്തി താരങ്ങളായ ഗീത ഫൊഗട്ടിന്റെയും ബബിത കുമാരി ഫൊഗട്ടിന്റെയും ജീവിത കഥയാണ് ദംഗലിലൂടെ അവതരിപ്പിച്ചത്.

എന്നാല്‍ ദംഗലില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടി രൂപ മാത്രമാണ് തന്നത് എന്നാണ് ബബിത ഫൊഗാട്ട് പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ബബിത സംസാരിച്ചത്. ദംഗല്‍ 2000 കോടി നേടിയപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ മഹാവീര്‍ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചു എന്ന ചോദ്യത്തോടാണ് ബബിത പ്രതികരിച്ചത്.

ഊഹിക്കാന്‍ സാധിക്കുമോ എന്ന് ബബിത ചോദിച്ചു. 20 കോടിയാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, അല്ല ഒരു കോടി എന്നായിരുന്നു ബബിതയുടെ മറുപടി. ഇത് കേട്ട് അവതാരകന്‍ ഞെട്ടുന്നതും കാണാം. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയാണ് ബബിതയെ അവതരിപ്പിച്ചത്. ബബിതയുടെ ബാല്യകാലം അവതരിപ്പിച്ചത് അന്തരിച്ച നടി സുഹാനി ഭഗ്‌നാകറാണ്.

ആമിര്‍ ഖാന്‍ നിര്‍മ്മിച്ച ദംഗല്‍ 2016ല്‍ ആണ് റിലീസ് ചെയ്തത്. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. തന്റെ പെണ്‍മക്കളായ ഗീതയെയും ബബിത കുമാരിയെയും പ്രൊഫഷണല്‍ ഗുസ്തിക്കാരാക്കാന്‍ പരിശീലിപ്പിക്കുന്ന മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തെയാണ് ആമിര്‍ അവതരിപ്പിച്ചത്.

Latest Stories

'മുനമ്പം പറയുന്നവർ സ്റ്റാൻ സ്വാമിയേയും ഗ്രഹാം സ്റ്റെയിൻസിനേയും മറക്കരുത്'; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

IPL 2025: ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; വ്യക്തിപരമായ കാരണങ്ങളാൽ മത്സരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം

മലപ്പുറത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീ വീണുമരിച്ചു

'ഭരണഘടനാപരം, ഭരണഘടനാവിരുദ്ധം എന്നീ വാക്കുകള്‍ അത്ര നിസാരമായി ഉപയോഗിക്കരുത്': കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ബിൽ; ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍

"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി; പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയും

ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'