കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം; അറ്റ്‌ലീയുടെ 'തെരി' ഹിന്ദി റീമേക്ക്, ടീസര്‍

വിജയ്‌യെ നായകനാക്കി അറ്റ്‌ലീ ഒരുക്കിയ ഹിറ്റ് ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുന്നു. ‘ബേബി ജോണ്‍’ എന്ന പേരില്‍ എത്തുന്ന ചിത്രത്തിലൂടെ നടി കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. വരുണ്‍ ധവാന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്.

2019ല്‍ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തെരി’ സിനിമയുടെ അതേ ഫോര്‍മാറ്റിലാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നതെന്ന് ടീസറില്‍ നിന്നു വ്യക്തമാണ്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

അതേസമയം, സാമന്തയും എമി ജാക്‌സണുമായിരുന്നു ‘തെരി’യിലെ നായികമാര്‍. ഹിന്ദിയിലെത്തുമ്പോള്‍ സാമന്ത അവതരിപ്പിച്ച വേഷമാകും കീര്‍ത്തി അവതരിപ്പിക്കുക. എമി ജാക്‌സണ്‍ അവതരിപ്പിച്ച കഥാപാത്രമായി വാമിഖ ഗബ്ബി എത്തും. ജാക്ക് ഷ്രോഫ് ആണ് വില്ലന്‍.

2016ല്‍ അറ്റ്ലീ ഒരുക്കിയ ചിത്രമാണ് തെരി. വിജയ്കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയമായിരുന്നു. പ്രിയ അറ്റ്‌ലീ, മുറാദ് ഖേതനി, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

IPL 2025: "ചതിയൻ ഇതാ വന്നിരിക്കുന്നു" മുൻ സഹതാരത്തെക്കുറിച്ച് ധോണി പറഞ്ഞ വാക്കുകൾ വൈറൽ; വീഡിയോ കാണാം

40 ഓളം സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം; സംവിധായകന് പതിനാലായിരം കോടി പിഴ

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി; കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി, വാർത്താ പരമ്പര സദുദ്ദേശത്തോടെയെന്ന് നിരീക്ഷണം

IPL 2025: മാക്‌സ്‌വെല്ലിന്‌ ശേഷം ഐപിഎലിലെ പുതിയ വാഴ ഇവന്‍, എപ്പോഴും മോശം പ്രകടനം മാത്രം, ഇനി ആവര്‍ത്തിച്ചാല്‍ ചെയ്യേണ്ടത്... തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

കരുവന്നൂർ കള്ളപ്പണ കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി; സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും

മണിയുടെ ആഗ്രഹം നിറവേറ്റാന്‍ നടന്റെ മകള്‍; കൂട്ടുകാരിയുടെ വ്‌ളോഗില്‍ സംസാരിച്ച് ശ്രീലക്ഷ്മി

IPL 2025: എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, മിഷീന്‍ ഗണ്ണ്, എല്ലാം അതോടെ തീര്‍ന്നു, ആര്‍സിബി-ഡല്‍ഹി മത്സരത്തിലെ പ്രധാന വഴിത്തിരിവ് എന്താണെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

'ബഡ്സ് സ്കൂളിന് ആർഎസ്എസ് നേതാവ് ഹെഡ്‌ഗെവാറിൻ്റെ പേര്'; പ്രധിഷേധിച്ച് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ, തറക്കല്ലിട്ട സ്ഥലത്ത് വാഴനട്ടു

CSK UPDATES: ടീമിനെ നയിക്കുക ഒരു "യുവ വിക്കറ്റ് കീപ്പർ", ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തുവിട്ട വിഡിയോയിൽ ഋതുരാജ് ഗെയ്ക്‌വാദ് പറയുന്നത് ഇങ്ങനെ