ബോളിവുഡില്‍ രാശിയില്ലാത്ത നടന്‍, നാലാം അങ്കത്തിലും പൃഥ്വിരാജിന് നഷ്ടം മാത്രം; ഫ്‌ളോപ്പ് ചിത്രം 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' ഇനി ഒ.ടി.ടിയില്‍ കാണാം

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആടുജീവിത’ത്തിന് ശേഷം റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ബോളിവുഡ് സിനിമയാണ് ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’. അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷ്രോഫിന്റെയും വില്ലനായി പൃഥ്വിരാജ് വേഷമിട്ട ചിത്രം ഇനി ഒ.ടി.ടിയില്‍ കാണാം. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡോ. കബീര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിട്ടത്. 350 കോടി ബജറ്റിലൊരുക്കിയ ചിത്രത്തിന് തിയേറ്ററില്‍ നിന്നും 95.48 കോടി രൂപ മാത്രമേ നേടാനായിട്ടുള്ളു. ചിത്രത്തിനെതിരെ ആദ്യ ദിനത്തില്‍ തന്നെ നെഗറ്റീവ് അഭിപ്രായങ്ങള്‍ ആയിരുന്നു ഉയര്‍ന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ ട്രോളുകളും ഉയരുന്നുണ്ട്. ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ വേണ്ടെന്ന് വച്ച സിനിമയായിരുന്നു ബഡേ മിയാന്‍. തുടര്‍ന്ന് ആയിരുന്നു ചിത്രം പൃഥ്വിരാജിലേക്ക് എത്തിയത്. ഇതാണ് ട്രോളുകളില്‍ നിറയുന്നത്.

ബഡേ മിയാന്‍ അടക്കം പൃഥ്വിരാജ് ഇതുവരെ വേഷമിട്ട എല്ലാ ബോളിവുഡ് ചിത്രങ്ങളും പരാജയമായിരുന്നു. അയ്യ, ഔറംഗസേബ്, നാം ശബ്ന എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് സിനിമകള്‍. അതേസമയം, സൊനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എഫ് എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍.

വഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അലി അബ്ബാസ് സഫറും ആദിത്യ ബസുവുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Latest Stories

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര