പ്രിയ വാര്യരും അനശ്വരയും പ്രധാന വേഷങ്ങളില്‍; 'ബാംഗ്ലൂര്‍ ഡേയ്‌സ്' ഹിന്ദി റീമേക്ക് ടീസര്‍ എത്തി

അനശ്വര രാജനും പ്രിയ വാര്യരും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ‘യാരിയാന്‍ 2’വിന്റെ ടീസര്‍ എത്തി. അഞ്ജലി മേനോന്‍ ചിത്രം ‘ബാംഗ്ലൂര്‍ ഡേയ്‌സി’ന്റെ ഹിന്ദി റീമേക്ക് ആയാണ് യാരിയാന്‍ 2 ഒരുക്കുന്നത്. യഥാര്‍ഥ സിനിമയിലെ പ്രമേയത്തില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാണ് ഹിന്ദി റീമേക്ക് എത്തുന്നത്.

ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥപാത്രങ്ങളായി എത്തുന്നത്. അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമ കൂടിയാണിത്. രാധിക റാവു, വിനയ് സപ്‌റു എന്നിവര്‍ ചേര്‍ന്ന് ആണ് സംവിധാനം.

ടി സീരീസ് നിര്‍മിക്കുന്ന ചിത്രം മെയ് 12, 2023ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. 2014ല്‍ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വല്‍ ആയാണ് സിനിമ ഒരുങ്ങുക. എന്നാല്‍ കഥയുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ല.

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014ല്‍ റിലീസ് ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. വന്‍ വിജയം സ്വന്തമാക്കിയ ചിത്രം 50 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടുകയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ