വിവാഹാഭ്യര്‍ഥന നടത്തിയ ഒരു ആരാധകന് ബോളിവുഡ് സുന്ദരി ഭൂമി പെഡ്‌നേക്കര്‍ നല്‍കിയ മറുപടി ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. വ്യത്യസ്തമായ ഒരു വിവാഹാഭ്യര്‍ഥനയാണ് ആരാധകന്‍ ട്വിറ്ററിലൂടെ നടത്തിയത്. കാഫിര്‍ സുരാഭ് എന്നയാളുടെ വാക്കുകള്‍ക്ക് ഭൂമി ഉടന്‍ തന്നെ മറുപടി കൊടുക്കുകയായിരുന്നു.
“”നിങ്ങള്‍ അതിസുന്ദരിയാണ്, ഒരു ദിവസം പോലും നിങ്ങളുടെ ചിത്രം കാണാതെയിരിക്കാന്‍ എനിക്കാവില്ല. ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍ നന്നായിരുന്നു എന്നാല്‍ സെലിബ്രിറ്റിയായ നിങ്ങള്‍ ഒരു സാധാരണക്കാരനെ വിവാഹം ചെയ്യില്ലാലോ. വളരെ സങ്കടമുണ്ട്”” എന്നായിരുന്നു ആരാധകന്റെ വാക്കുകള്‍.
“”സെലിബ്രിറ്റി ആയാലും അല്ലെങ്കിലും വിവാഹത്തിന് ഇപ്പോള്‍ ചാന്‍സ് ഇല്ല. എന്നാല്‍ എന്നെ മറക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കില്ല. ബിഗ് സ്‌ക്രീനില്‍ തകര്‍ക്കും”” എന്നാണ് ഭൂമിയുടെ മറുപടി. ഭൂമിയുടെ ട്വീറ്റ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലാവുകയായിരുന്നു.