അടുത്ത തിരഞ്ഞെടുപ്പില്‍ പോര് ബോളിവുഡ് നടിമാര്‍ തമ്മില്‍! കളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങി കങ്കണയും പരിനീതിയും?

2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബോളിവുഡ് നടിമാര്‍ ഏറ്റുമുട്ടുമെന്ന് റിപ്പോര്‍ട്ട്. നടി കങ്കണ റണാവത്ത് അടുത്ത വര്‍ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സീറ്റ് തരികയാണെങ്കില്‍ മത്സരിക്കുമെന്നും നടി പറഞ്ഞിരുന്നു.

ചണ്ഡീഗഢ് സീറ്റില്‍ നിന്നാണ് കങ്കണ ജനവിധി തേടുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ഥിയായ കിരണ്‍ ഖേര്‍ ആണ് രണ്ടു തവണയും ചണ്ഡീഗഢിനെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തിയത്. എന്നാല്‍ മണ്ഡലത്തില്‍ ഒരു തരത്തിലുമുള്ള വികസനവും ഉണ്ടായിട്ടില്ല വിവാദവും ഉയരുന്നുണ്ട്.

അതിനാല്‍ ബിജെപി കങ്കണയെ ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാഘവ് ഛദ്ദയുടെ ഭാര്യയും നടിയുമായ പരിനീതി ചോപ്രയെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ എഎപിയും പരിഗണിക്കുന്നുണ്ട്. ഇതോടെ ചണ്ഡീഗഢ് ലോക്സഭ സീറ്റില്‍ രണ്ട് ബോളിവുഡ് നായികമാര്‍ ഏറ്റുമുട്ടും എന്നാണ് അഭ്യൂഹങ്ങള്‍.

എന്നാല്‍ ചണ്ഡീഗഡില്‍ മത്സരിക്കുമെന്ന വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകുന്നു എന്ന വാര്‍ത്തക്ക് ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. ന്യൂസ് റിപ്പോര്‍ട്ടുകളുടെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുന്നത്.

”ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ കുറിച്ച് എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും സത്യമല്ല’ എന്നാണ് കങ്കണ കുറിച്ചത്.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!