റേപ്പ് സീന്‍ മാത്രമല്ല, രണ്‍ബിറിനെ ചുംബിക്കുന്ന ഒരു രംഗവും ഉണ്ടായിരുന്നു, പക്ഷെ അത് വെട്ടിക്കളഞ്ഞു; വെളിപ്പെടുത്തി ബോബി ഡിയോള്‍

രണ്‍ബിര്‍ കപൂര്‍ ചിത്രം ‘അനിമല്‍’ 1000 കോടിയിലേക്ക് കുതിക്കുകയാണ്. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ചിത്രം ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടുകയാണ്. രണ്‍ബിറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് അനിമല്‍. ചിത്രത്തില്‍ വില്ലനായി എത്തിയ ബോബി ഡിയോളിന്റെ റോളും വലിയ പ്രശംസ നേടുന്നുണ്ട്.

ബോബി ഡിയോളിന്റെ കഥാപാത്രം അബ്രാര്‍ ഹക്കിന്റെ എന്‍ട്രി ഗാനമായ ‘ജമാല്‍ കുഡു’ റിലീല്‍സുകളിലൂടെ വൈറലാകുന്നുണ്ട്. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ക്കൊപ്പം മാരിറ്റല്‍ റേപ്പ് സീനും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനോട് താരം പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ രണ്‍ബിര്‍ കപൂറിനൊപ്പവും തനിക്ക് ചുംബന സീന്‍ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോബി ഡിയോള്‍ ഇപ്പോള്‍. ക്ലൈമാക്സില്‍ രണ്‍ബിറിന്റെ രണ്‍വിജയ് സിംഗുമായി തനിക്കൊരു ചുംബന രംഗം ഉണ്ടായിരുന്നു എന്നാണ് ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ ബോബി പറയുന്നത്.

എന്നാല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഈ ചുംബന രംഗം നീക്കം ചെയ്തു. ആനിമലിലെ ഈ കട്ട് ചെയ്യാത്ത ചുംബന രംഗം നെറ്റ്ഫ്‌ലിക്‌സ് പതിപ്പില്‍ വന്നേക്കാം എന്നും ബോബി പറയുന്നു. ”സന്ദീപ് റെഡ്ഡി വംഗ അബ്രാറിന്റെ വേഷം എന്നോട് പറയുന്നതിന് മുമ്പ് ഞാന്‍ അദ്ദേഹത്തോട് യെസ് പറഞ്ഞു.”

”കാരണം അദ്ദേഹം എന്നോട് പറയാന്‍ പോകുന്നത് വളരെ അത്ഭുതമുളവാക്കുന്ന ക്യാരക്ടര്‍ ആയിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. സന്ദീപ് റെഡ്ഡി എന്നോട് കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, അദ്ദേഹം പറഞ്ഞു ഈ രണ്ട് സഹോദരന്മാരുണ്ട്, അവര്‍ പരസ്പരം കൊല്ലാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ക്ക് പരസ്പരം സ്‌നേഹമുണ്ട് എന്നാണ്.”

”ഈ പശ്ചാത്തലത്തിലാണ് ഒരു ക്ലൈമാക്‌സ് സീക്വന്‍സ് ചിത്രീകരിക്കാന്‍ പോകുന്നത്, അതില്‍ സ്‌നേഹത്തെ കുറിച്ചുള്ള ഒരു ഗാനം ഉണ്ടാകും, നിങ്ങള്‍ തമ്മിലുള്ള പോരാണ് അതില്‍, നിങ്ങള്‍ പെട്ടെന്ന് അവനെ ചുംബിക്കുന്നുണ്ട്. പക്ഷേ ചിത്രീകരിച്ച ഈ രംഗം പിന്നീട് നീക്കം ചെയ്തു. അത് കട്ടില്ലാതെ നെറ്റ്ഫ്‌ലിക്‌സ് വേര്‍ഷനില്‍ വന്നേക്കാം” എന്നാണ് ബോബി പറയുന്നത്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ