വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനു റഫറിയായി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം

വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനു റഫറിയായി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം. മിഡില്‍ ഈസ്റ്റില്‍ വനിതകള്‍ക്ക് മാത്രമായി നടത്തിയ ഫുട്‌ബോള്‍ മത്സരത്തിലാണ് ജോണ്‍ ഏബ്രഹാം റഫറിയായി മാറിയത്. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമായി 150 ഓളം വനികള്‍ മത്സരത്തില്‍ പങ്കെടുത്തു

ഗ്ലോബല്‍ ഗോള്‍സ് വേള്‍ഡ് കപ്പ് (ജി.ജി.ഡബ്ല്യു.സി) , ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.

ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വ്യക്തികളെ ഏകോപിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം

ജി.ജി.ഡബ്ല്യു.സിയില്‍ അംഗങ്ങളായ 24 ടീമുകളുടെ പങ്കാളിത്തം മത്സരത്തിനുണ്ടായിരുന്നു. പരമ്പരാഗതമായ ഫുട്‌ബോള്‍ കളികളില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് പേര്‍ മാത്രമാണ് ഒരു ടീമിലുണ്ടായിരുന്നത്. ഒരു മത്സരം കേവലം ആറ് മിനിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ എല്ലാ ടീമിനും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു.

ബോളിവുഡ് നടനും ജി.ജി.ഡബ്ല്യു.സി അംബാസിഡറുമായ ജോണ്‍ എബ്രഹാമിന്റെ പങ്കാളിത്തമാണ് മത്സരത്തെ വ്യത്യസ്തമാക്കിയത്. താരം റഫറിയായിട്ടാണ് മത്സരത്തില്‍ സംബന്ധിച്ചത്.