കോവിഡ് ഭീതിയില്‍ ബോളിവുഡ് താരങ്ങള്‍; ബച്ചന് പിന്നാലെ നടി രേഖയും അനുപം ഖേറും ആശങ്കയില്‍

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 വ്യാപിക്കുകയാണ്. ബോളിവുഡിലും കോവിഡ് ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും അഭിഷേകിനും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്ററിലൂടെയാണ് താരങ്ങള്‍ അറിയിച്ചത്.

പിന്നാലെ നടന്‍ അനുപം ഖേറും കോവിഡ് ഭീഷണിയിലാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. അനുപത്തിന്റെ അമ്മ ദുലാരിയ്ക്കും സഹോദരന്‍ രാജിവ്‌വിനും കോവിഡ് സ്ഥിരീകരിച്ചു. വിശപ്പില്ലായ്മ തോന്നിയതിനെ തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തിയപ്പോഴാണ് അമ്മക്ക് കോവിഡ് ആണെന്ന് മനസിലായതെന്ന് അനുപം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.

താനടക്കമുള്ള കുടുംബാഗംങ്ങളും ടെസ്റ്റ് ചെയ്തു. അതില്‍ സഹോദരനും, ഭാര്യയ്ക്കും, കുഞ്ഞിനും കോവിഡ് പോസിറ്റീവാണെന്നും അനുപം വ്യക്തമാക്കി. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് ചികിത്സയിലാണ്.

അതേസമയം നടി രേഖയുടെ ജോലിക്കാരനും കോവിഡ് ബാധിച്ചു. രേഖയുടെ വീട്ടിലെ സെക്യുരിറ്റിക്കാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ മറ്റ് ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി. എന്നാല്‍ മുംബൈ കോര്‍പ്പറേഷന്‍ നടത്തുന്ന ടെസ്റ്റ് ചെയ്യാന്‍ ഒരുക്കമല്ലെന്നും പരിശോധിച്ച് ഫലം അറിയാക്കമെന്നും രേഖ പറഞ്ഞതായി ഒരു സിവിക് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Shabana Azmi

നടി ശബാന ആസ്മിയുടെ വീട്ടിലെ ജോലിക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്.

There have been misunderstandings, wrong exchanges of information ...

ഗായിക കനിക കപൂര്‍ ആണ് ബോളിവുഡില്‍ ആദ്യം കോവിഡ് 19 സ്ഥിരീകരിച്ച സെലിബ്രിറ്റി. ആറു തവണ നടത്തിയ ടെസ്റ്റിനൊടുവിലാണ് കനികക്ക് കോവിഡ് നെഗറ്റീവായത്. വിദേശത്തു നിന്നും തിരിച്ചെത്തിയ കനിക സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാല്‍ പൊലീസ് കേസും ഫയല്‍ ചെയ്തിരുന്നു.

കനികക്ക് പിന്നാലെയാണ് നിര്‍മ്മാതാവ് കരീം മൊറാനിക്കും മക്കളായ സോയ, ഷാസ എന്നിവര്‍ക്കും കോവിഡ് 19 പോസിറ്റീവായത്. ഓസട്രേലിയയില്‍ നിന്നും മടങ്ങിയെത്തിയതോടെയാണ് ഷാസക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ നടിയായ സോയ മൊറാനിക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇരുവരും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. തുടര്‍ന്നാണ് കരീം മൊറാനിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ലോക്ഡൗണിനിടെ നിര്‍മ്മാതാവ് ബോണി കപൂറിന്റെ വീട്ടു ജോലിക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രണ്ടു വീട്ടു ജോലിക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. എന്നാല്‍ തനിക്കും മക്കളായ ജാന്‍വി കപൂറിനും ഖുഷിക്കും കോവിഡ് നെഗറ്റീവാണെന്ന് ബോണി സ്ഥിരീകരിച്ചിരുന്നു.

സംവിധായകനും നിര്‍മ്മാതാവുമായി കരണ്‍ ജോഹറിന്റെ വീട്ടു ജോലിക്കാരനും കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ കരണിനും അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ടെസ്റ്റ് നെഗറ്റീവായിരുന്നു.

AR Rahman, Salman Khan, Boney Kapoor and others remember Wajid ...

സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ജൂണ്‍ ഒന്നിനാണ് കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് വാജിദ് ഖാന്‍ അന്തരിച്ചത്. വൃക്കയില്‍ അണുബാധയും ഉണ്ടായിരുന്ന സംഗീതജ്ഞന് കോവിഡ് പോസിറ്റീവായിരുന്നു.

നടന്‍ പൂരബ് കോഹ്ലിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സീരിയല്‍ താരം മോഹ്ന കുമാരിക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം