രാത്രി ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ബോളിവുഡ് താരങ്ങള്‍. ഇത് ദീപാവലിയാണോ എന്നാണ് സോനം കപൂറും തപ്‌സി പന്നുവും ചോദിക്കുന്നത്. ചൈന വൈറസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചെത്തിയ എംഎല്‍എ രാജാസിംഗിനെ വിമര്‍ശിച്ച് നടി റിച്ച ഛദ്ദയും ആദില്‍ ഹുസൈനും രംഗത്തെത്തി.
“”ആളുകള്‍ പടക്കം പൊട്ടിക്കുകയാണ്. നായകള്‍ പോലും വിറക്കുന്നു. ഇത് ദീപാവലി ആണെന്നാണോ വിചാരിക്കുന്നത്? ഞാന്‍ കണ്‍ഫ്യൂഷനിലാണ്”” എന്നാണ് സോനം കപൂര്‍ ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
രണ്ടു മെഴുകുതിരിയാണ് തപ്‌സി പന്നുവും സഹോദരിയും കത്തിച്ചത്. അടുത്ത വീട്ടില്‍ നിന്നും പടക്കം പൊട്ടുന്ന വീഡിയോ പങ്കുവെച്ച് ഇത് റോംഗ് മീം ആണെന്നാണ് തപ്‌സി കുറിച്ചിരിക്കുന്നത്. വൈറസ് ഇപ്പോള്‍ മടങ്ങി പോയിട്ടുണ്ടാകും എന്നാണ് റിച്ച ഛദ്ദ കുറിച്ചിരിക്കുന്നത്.