'ദൈവത്തിന് നന്ദി... ഒരു അച്ഛനെന്ന നിലയില്‍ എനിക്കേറെ ആശ്വാസം തോന്നുന്നു..'; ആര്യന്‍ ഖാന്റെ ജാമ്യം ആഘോഷിച്ച് ബോളിവുഡ്

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി ബോളിവുഡ്. സോനു സൂദ്, സ്വര ഭാസ്‌കര്‍, ആര്‍ മാധവന്‍, രാം ഗോപാല്‍ വര്‍മ, രണ്‍വീര്‍ ഷൂരി, മലൈക അറോറ, ഷനായ കപൂര്‍, സുചിത്ര കൃഷ്ണമൂര്‍ത്തി, ഹന്‍സല്‍ മെഹ്ത, സഞ്ജയ് ഗുപ്ത തുടങ്ങിയ സെലിബ്രിറ്റികള്‍ ആര്യന്റെ ജാമ്യത്തില്‍ സന്തോഷം പങ്കുവെച്ചു.

”ദൈവത്തിന് നന്ദി… ഒരു അച്ഛനെന്ന നിലയില്‍ എനിക്കേറെ ആശ്വാസം തോന്നുന്നു.. പോസ്റ്റീവായ, നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ…” എന്നാണ് മാധവന്‍ ട്വീറ്റ് ചെയ്തത്. ആര്യനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് ഷനായ കപൂര്‍ പങ്കുവെച്ചത്. ”എനിക്കിന്ന് രാത്രി ആഘോഷമാക്കണം..” എന്നാണ് സംവിധായകന്‍ ഹന്‍സാല്‍ മെഹ്ത ട്വീറ്റ് ചെയ്തത്.

”ആര്യന് ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്, എന്നാല്‍ ഒരിക്കലും ചെയ്യാത്ത കാര്യത്തിന് ഒരു യുവാവിനെ 25 ദിവസത്തിലധികം ജയിലില്‍ കിടത്തിയ സംവിധാനത്തില്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്” എന്നാണ് സഞ്ജയ് ഗുപ്തയുടെ ട്വീറ്റില്‍ പറയുന്നത്.

ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ആര്യന്‍ ഖാനൊപ്പം ആഡംബര കപ്പലില്‍ നിന്ന് അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് പുറത്തിറങ്ങി.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന