ഏറെ പ്രതീക്ഷയോടെയും സ്വപ്‌നങ്ങളോടെയുമാണ് എല്ലാവരും പുതുവര്‍ഷത്തെ വരവേറ്റത്. ബോളിവുഡ് താരങ്ങളും അവരുടെ പുതുവര്‍ഷാരംഭം ഗംഭീരമാക്കി. 2018ലെ താരാഘോഷങ്ങള്‍ കാണാം.
ഇന്ത്യന്‍ സിനിമയുടെ ബിഗ്ബി തന്റെ പേരക്കുട്ടികളുടെ ചിത്രം പങ്കുവച്ചാണ് പുതുവര്‍ഷാശംസകള്‍ നേര്‍ന്നത്. ന്യൂ ഇയര്‍ രാവാഘോഷിക്കുന്ന പേരക്കുട്ടികളായ ആരാധ്യയുടെയും നവ്യ നവേലിയുടെയും ചിത്രം ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ പങ്കുവച്ചത്.
https://www.instagram.com/p/BdZMmW4BGA-/?taken-by=amitabhbachchan
ആരാധ്യ തലയില്‍ വച്ച് കൊടുത്ത “ടിയാര” ഹെയര്‍ബാന്‍് അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും അമിതാബ് പോസ്റ്റ് ചെയ്തു.
https://www.instagram.com/p/BdZM102hhmy/?taken-by=amitabhbachchan
പുതിയ ചിത്രത്തിലെ തന്റെ ലുക്ക് ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയാണ് ഷാരൂഖ് പുതുവര്‍ഷം ആഘോഷിച്ചത്. മകന്‍ ആര്യനെ പോലെ തോന്നിപ്പിക്കുന്ന യങ് ലുക്ക് ഫോട്ടോയ്ക്ക് ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്.
ദുബായിലെ തന്റെ വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള ബുര്‍ജ് ഖലീഫയുടെ ചിത്രമാണ് മുന്‍ വിശ്വ സുന്ദരി സുസ്മിത സെന്‍ പങ്കുവച്ചത്.
വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പുതുവര്‍ഷത്തെ നൃത്തം ചെയ്താണ് ബിപാഷ ബസു വരവേറ്റത്.
https://www.instagram.com/p/BdYIsEanne5/?taken-by=bipashabasu
പുതുവര്‍ഷരാവിന്റെ മനോഹര ചിത്രം പങ്കുവച്ചാണ് ബോളിവുഡിലെ യുവനടി തപ്‌സി പന്നു ആശംസകള്‍ നേര്‍ന്നത്.
സുഹൃത്തുകള്‍ക്കൊപ്പമുള്ള ന്യൂ ഇയര്‍ പാര്‍ട്ടി ചിത്രവും വീഡിയോയും പങ്കുവച്ച് സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നു