ആരാധകരെ ആശങ്കയിലാക്കികൊണ്ട് പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം പങ്കുവെച്ച മുറിവേറ്റ തന്റെ മുഖത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായിമാറുന്നു. ഷൂട്ടിംഗിനിടയിൽ താരത്തിന് പരിക്കേറ്റതാകമെന്ന് കരുതി നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്തെത്തിയത്.
എന്നാൽ ആമസോൺ പ്രൈം വീഡിയോയ്‌ക്കായി റുസ്സോ സഹോദരന്മാർ നിർമ്മിക്കുന്ന വെബ് സീരീസായ സിറ്റാഡലിൽ അഭിനയിക്കുന്നതിനിടയിലുള്ള ഒരു ചിത്രമാണ് പ്രിയങ്ക ആരാധകർക്കായി പങ്കുവെച്ചത്. നിങ്ങൾക്കും ജോലിസ്ഥലങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നോ? എന്ന അടികുറിപ്പോടെ പങ്ക് വെച്ച ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ജനുവരിയിൽ മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനെ സ്വാഗതം ചെയ്തതിന് ശേഷം അടുത്തിടെയാണ് പ്രിയങ്ക ഷോയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. ലണ്ടൻ ഷെഡ്യൂൾ കഴിഞ്ഞ വർഷം ഡിസംബറിലെ പൂർത്തിയാക്കിയിരുന്നു. മുൻപും മുറിവേറ്റ രൂപത്തിന്റെ ചിത്രങ്ങൾ പ്രിയങ്ക പങ്കുവെച്ചിരുന്നു. “തീവ്രമായത്” എന്നാണ് അന്ന് അടിക്കുറിപ്പായി ചിത്രത്തിനൊപ്പം നൽകിയത്,
സെറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങളോടൊപ്പം പ്രിയങ്ക എഴുതിയിരുന്നു, “ഇത് സിറ്റാഡലിൽ പൊതിഞ്ഞതാണ്. ഒരു വർഷം മുഴുവനും ഏറ്റവും തീവ്രമായ സമയത്ത് ഏറ്റവും തീവ്രമായ ജോലി ചെയ്തു. അല്ലാതെ അത് സാധ്യമാകുമായിരുന്നില്ലരുന്നു. ചിലരെ നിങ്ങൾ ഇവിടെ കാണുന്നു ചിലരെ നിങ്ങൾ കാണുന്നില്ല, ഇത് ബുദ്ധിമുട്ടാണ്, പക്ഷേ നിങ്ങൾ എല്ലാവരും അത് കാണുമ്പോൾ..അത്രത്തോളം അതിനെ വിലമതിക്കും!
.ബോളിവുഡ് ചിത്രമായ ജീ ലെ സരാ, ഹോളിവുഡ് ചിത്രങ്ങളായ ഇറ്റ്സ് ഓൾ കമിംഗ് ബാക്ക് ടു മീ, എൻഡിംഗ് തിംഗ്സ് എന്നിവയാണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.