അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോംബ് ഭീഷണി; അജ്ഞാത സന്ദേശം

അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോംബ് ഭീഷണി. ബച്ചന്റെയും ധര്‍മേന്ദ്രയുടെയും മുംബൈയിലെ വസതികള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. നാഗ്പൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച അജ്ഞാതന്‍ ഇരു താരങ്ങളുടേയും വീടുകള്‍ക്ക് സമീപം ബോംബ് സ്ഥാപിച്ചതായി പറയുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് നാഗ്പൂര്‍ പൊലീസ് മുംബൈ പൊലീസിനെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ തന്നെ മുംബൈ ബോംബ് സ്‌ക്വാഡ് ടീം ഇരു താരങ്ങളുടേയും വീട്ടിലെത്തി പരിശോധന നടത്തി.

എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. അമിതാഭ് ബച്ചന്റെ മുംബൈയിലെ ഏത് വസതിക്കു നേരെയാണ് ബോംബ് ഭീഷണി എന്ന് വ്യക്തമല്ല. ജല്‍സ, ജനക്, വാത്സ, പ്രതീക്ഷ എന്നീ വസതികളാണ് മുംബൈയില്‍ താരത്തിനുള്ളത്.

പ്രതീക്ഷയാണ് മുംബൈയില്‍ ബച്ചന്‍ ആദ്യം വാങ്ങിച്ച ബംഗ്ലാവ്. ജല്‍സയിലാണ് അമിതാഭ് ബച്ചനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. മുംബൈയില്‍ ജുഹുവിലാണ് ധര്‍മേന്ദ്രയുടെ വസതി.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ