നിര്‍മ്മാതാവ് ബോണി കപൂറിന്റെ വീട്ടു ജോലിക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ അന്ധേരിയില്‍ ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയും താമസിക്കുന്ന വീട്ടിലെ ജോലിക്കാരനായ ചരണ്‍ സാഹുവിനാണ് കോവിഡ് ബാധിച്ചത്.
മെയ് 16-ന് രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ബോണി കപൂര്‍ ഇയാളെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. വീട്ടിലെ മറ്റു ജോലിക്കാരും താനും മക്കളും സുരക്ഷിതരാണെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് കഴിയുകയാണെന്നും ബോണി കപൂര്‍ വ്യക്തമാക്കി.
Read more
മഹാരാഷ്ട്ര സര്‍ക്കാരിന്റെയും മുംബൈ കോര്‍പ്പറേഷന്റെയും വേഗത്തിലുള്ള പ്രതികരണത്തില്‍ നന്ദിയുണ്ട്. ചരണിന് പെട്ടെന്ന് സുഖമാവട്ടെ എന്നും ബോണി കപൂര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.