രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന “സീത ദ ഇന്‍കാര്‍നേഷന്‍” സിനിമയില്‍ കരീന കപൂറിനെ നായികയാക്കുന്നതിന് എതിരെ സംഘപരിവാര്‍. ബോയ്‌കോട്ട് കരീന കപൂര്‍ എന്ന ഹാഷ്ടാഗ് ആണ് ദിവസങ്ങളായി ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
സെയ്ഫ് അലി ഖാന്റെ ഭാര്യയും, തൈമുര്‍ അലി ഖാന്റെ അമ്മയുമായ കരീനയല്ല സീതയുടെ വേഷം ചെയ്യേണ്ടത്, അതിന് ഒരു ഹിന്ദു നടി മതിയെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. സീതയാവാന്‍ യോഗ്യ കങ്കണ റണാവത്ത് ആണെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നു.
Dear @omraut ,please don”t do this.
Don”t hurt the sentiments of Hindus by casting an Ahindu in the role of Maa Sita.Besides this woman can only fit in the role of Surpanakha with her Rakshasi behaviour #Boycottkareenakapoorkhan pic.twitter.com/vnUNplVe6U
— Vinod Lion 🇮🇳 ࿗ (@ihvinod) June 12, 2021
സീതയുടെ വേഷമല്ല, ശൂര്‍പ്പണഖയുടെ വേഷമാണ് കരീനയ്ക്ക് അനുയോജ്യം, സീതയുടെ റോള്‍ കരീന അര്‍ഹിക്കുന്നില്ല, ഹിന്ദു ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി ഈ വേഷം ചെയ്യരുത് എന്നാണ് കരീന പുകവലിക്കുന്നതും മദ്യപിക്കുന്നതുമായ സിനിമയിലെ ദൃശ്യങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള ചില ട്വീറ്റുകള്‍.
Kangana Ranaut is the best suggestion for Sita”s character.#Boycottkareenakapoorkhan pic.twitter.com/kj66Uw7vYu
— 🌿❤ Mansha Singh ❤🌿 (@ManshaS54543918) June 12, 2021
കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരീനയെ സമീപിച്ചത്. കരീന 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലികള്‍ കരീനക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.
Kareena Khan is ashamed of being a hindu but wants to be cast as Mata Sita for 12 cr.
Hindustan will never accept Ammi of Taimur as Mata Sita at any cost😠#Boycottkareenakapoorkhan pic.twitter.com/ivHRqomtaL— अमित शर्मा (@AmitsharmaGRENO) June 13, 2021
Saif Ali Khan earlier has hurt Hindu sentiments with Tandav, now Kareena is repeating the same. We would never accept an actress who has no faith in Hinduism for the role of Maa Sita.
Be awake. Let our voice be heard!#BoycottKareenaKhan
— Priya Rao (@priyaaarao) June 12, 2021
Read more