ബഹിഷ്‌ക്കരണ ആഹ്വാനവും വിമര്‍ശനങ്ങളും ഏറ്റില്ല, ആദ്യനം നൂറ് കോടിക്ക് അടുത്ത്; 'ബ്രഹ്‌മാസ്ത്ര' കളക്ഷന്‍ റിപ്പോര്‍ട്ട്..

ബോളിവുഡിനെ കൈപ്പിടിച്ചുര്‍ത്തി രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്‌മാസ്ത്ര’. തുടരെ തുടരെ ബോളിവുഡ് സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് പ്രതീക്ഷയോടെ ബ്രഹ്‌മാസ്ത്ര തിയേറ്ററുകളില്‍ എത്തിയത്. ബഹിഷ്‌കരണാഹ്വാനങ്ങളും വിമര്‍ശനങ്ങളും സിനിമ നേരിട്ടുവെങ്കിലും ആദ്യ ദിനം തന്നെ ഗംഭീര കളക്ഷന്‍ ആണ് സിനിമ നേടിയിരിക്കുന്നത്.

റിലീസ് ദിനത്തില്‍ ആഗോള തലത്തില്‍ 75 കോടി ചിത്രം നേടിയെന്നാണ് സിനിമയുടെ നിര്‍മ്മാതാവായ കരണ്‍ ജോഹര്‍ പുറത്തു വിട്ടിരിക്കുന്ന വിവരം. ചിത്രത്തെ വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടിയായാണ് ചിത്രത്തിന്റെ ആരാധകര്‍ ഈ കണക്കുകളെ കൊണ്ടാടുന്നത്.

സെപ്റ്റംബര്‍ 9ന് ഒരു പ്രവര്‍ത്തി ദിനത്തില്‍ പുറത്തെത്തിയ ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് ഈ ആദ്യദിന ആഗോള ഗ്രോസ് എന്നത് എക്കാലത്തെയും റെക്കോര്‍ഡ് ആണെന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കദേല്‍ വ്യക്തമാക്കി. സമീപകാലത്ത് ബോളിവുഡില്‍ ഏറ്റവും വലിയ അഡ്വാന്‍സ് റിസര്‍വേഷന്‍ ലഭിച്ച ചിത്രവുമായിരുന്നു ബ്രഹ്‌മാസ്ത്ര.

ഫാന്റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന എന്നിവരാണ് റ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രഹ്‌മാസ്ത്ര പാര്‍ട്ട് 1 ശിവ ആണ് ഇപ്പോള്‍ തിയേറ്ററില്‍ എത്തിയിരിക്കുന്നത്. സിനിമയില്‍ രണ്‍ബിര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്.

Latest Stories

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍