ഷാരൂഖിന് പിറന്നാള്‍ ആശംസ ഒരുക്കി ബുര്‍ജ് ഖലീഫ; അടുത്ത സിനിമയ്ക്ക് മുമ്പേ 'ബിഗ് സ്‌ക്രീനില്‍' കണ്ടതില്‍ സന്തോഷമെന്ന് താരം

കിംഗ് ഖാന്റെ പിറന്നാള്‍ ആഘോഷമാക്കി ദുബായിയും. ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഷാരൂഖ് ഖാന് ജന്മദിനാശംസകളുമായി രംഗത്തെത്തി. കുടുംബത്തോടൊപ്പം ദുബായിലാണ് ഷാരൂഖ് തന്റെ 55ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ രാവില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുര്‍ജ് ഖലീഫയും തിളങ്ങി.

ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ഡോണ്‍, രാവണ്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ഖലീഫയില്‍ പിറന്നാള്‍ ആശംസ തെളിഞ്ഞത്. ഏറ്റവും വലിയ സ്‌ക്രീനില്‍ തന്നെ കണ്ട സന്തോഷം ഷാരൂഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

“”ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ സ്‌ക്രീനില്‍ എന്നെ കാണുന്നതില്‍ സന്തോഷം തോന്നുന്നു. എന്റെ അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ എന്നെ ബിഗ് സ്‌ക്രീനില്‍ എത്തിച്ച സുഹൃത്ത് മുഹമ്മദ് അല്‍ അബ്ബാറിന് നന്ദി. എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും. എന്റെ കുട്ടികള്‍ക്കും ഇത് വളരെയധികം മതിപ്പുളവാക്കി”” എന്ന് ഷാരൂഖ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷവും ഷാരൂഖിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ബുര്‍ജ് ഖലീഫയില്‍ ലൈറ്റ് അലങ്കാരം ഒരുക്കിയിരുന്നു. ദുബായ് ടൂറിസത്തിന്റെ ബീ മൈ ഗസ്റ്റ് കാമ്പയ്‌നിന്റെ മുഖമാണ് ഷാരൂഖ് ഖാന്‍.

View this post on Instagram

Happy birthday @iamsrk !! Love you !! May the lights shine on forever …. ❤️❤️❤️

A post shared by Karan Johar (@karanjohar) on

Read more