ലാന്‍ഡ് ക്രൂസര്‍ മുതല്‍ ബിഎംഡബ്ല്യു വരെ; 'പഠാനി'ലെ ആഡംബര വാഹനങ്ങളും വൈറല്‍

കുറച്ച് അധികം നാളുകളായി തകര്‍ന്നടിഞ്ഞിരുന്ന ബോളിവുഡിന് വന്‍ തിരിച്ചുവരവാണ് ഷാരൂഖ് ചിത്രം ‘പഠാന്‍’ നല്‍കിയിരിക്കുന്നത്. കൊവിഡ് കാലത്ത് തകര്‍ച്ച നേരിട്ട ബോളിവുഡിനെ ഒറ്റ സിനിമയിലൂടെ തിരികെ എത്തിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, കങ്കണ, ആലിയ, രണ്‍ബിര്‍ തുടങ്ങിയ മറ്റ് മുന്‍നിര താരങ്ങള്‍ക്കൊന്നും സാധിക്കാതിരുന്ന കാര്യം, അതും നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ഷാരൂഖ് ഖാന്‍ നേടിയെടുത്തിരിക്കുകയാണ്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും പഠാന്‍ മുന്നേറുകയാണ്.

തിയേറ്ററില്‍ ആക്ഷന്‍ ത്രില്ലറായ പഠാന്‍ പ്രേക്ഷകരെ അമ്പരിപ്പിക്കുമ്പോള്‍ കണ്ണ് എത്തിയത് സിനിമയില്‍ കാണിച്ചിരിക്കുന്ന ഗംഭീരമായ കാറുകളിലേക്ക് കൂടിയാണ്. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 200 മുതല്‍ ബിഎംഡബ്ല്യു 5 സീരീസ് വരെയുള്ള കാറുകള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്.

പഠാനില്‍ കാണിച്ചിരിക്കുന്ന ഏറ്റവും ആഡംബരമുള്ള വാഹനങ്ങളില്‍ ഒന്നാണ് റേഞ്ച് റോവര്‍ എസ്ഇ. ആഡംബര സൗകര്യങ്ങളുടെ നീണ്ട പട്ടികയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും ഒത്തുതീര്‍പ്പ് ചെയ്യാത്ത ഈ റേഞ്ച് റോവര്‍ മോഡലിനെ വ്യത്യസ്തമാക്കുന്നത്.

ഷാരുഖ് ഖാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിക്കുന്ന 4 സീറ്റര്‍ സ്പോര്‍ട്സ് കാര്‍ 2015 ഡോഡ്ജ് ചാര്‍ജറാണ്. 1966ല്‍ പുറത്തിറങ്ങിയ ഡോഡ്ജ് ചാര്‍ജറിന്റെ ഏഴ് വാഹനങ്ങള്‍ ഇന്ന് വിപണിയിലുണ്ട്.

റഷ്യയില്‍ ഷാരുഖ് ഖാനും ദീപിക പദുകോണും ഉപയോഗിക്കുന്ന വാഹനമാണ് ബിഎംഡബ്ല്യു 5 സീരീസ്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.7 സെക്കന്റ് മാത്രം മതി ഈ ആഡംബര വാഹനത്തിന്.

സിനിമയില്‍ രണ്ട് സയന്റിസ്റ്റുകള്‍ക്ക് എസ്‌കോര്‍ട്ട് പോവുന്ന സുരക്ഷാ ഗാര്‍ഡുമാരുടെ വാഹനം ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 200 ആണ്. ഇന്ത്യയില്‍ ലഭ്യമായ ടൊയോട്ട വാഹനത്തിന്റെ ഉയര്‍ന്ന പതിപ്പായ വിഎക്സിന് ഒന്നര കോടിക്കത്താണ് വിപണിവില.

അതുപോലെ ലാന്‍ഡ് ക്രൂസറില്‍ എസ്‌കോര്‍ട്ട് ചെയ്യുന്ന സയന്റിസ്റ്റുകള്‍ സഞ്ചരിക്കുന്ന വാഹനം ലെക്സസ് ഇഎസ് ആണ്. ഈ കാറിന്റെ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. കനത്ത ടാക്‌സ് ഒഴിവാക്കാനായി ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്സസ് ഇന്ത്യയില്‍ തന്നെ നിര്‍മിച്ച വാഹനങ്ങളാണിത്.

കാറുകള്‍ കൂടാതെ കാവസാക്കി കെഎല്‍കെ റാലി ക്രോസ് ബൈക്കുകളും പഠാനില്‍ കാണാം. സൈബീരിയയിലെ മഞ്ഞുറഞ്ഞ ബൈക്കല്‍ തടാകത്തിന് മുകളിലൂടെ ഷാരുഖ് ഖാനും ജോണ്‍ എബ്രഹാമും ചേര്‍ന്നുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഈ ബൈക്കിലാണ്. ആക്ഷന്‍ രംഗങ്ങളില്‍ ഹെലിക്കോപ്റ്ററുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു സീനില്‍ ഷാരുഖ് ഖാന്‍ ഒരു ഹെലിക്കോപ്റ്ററില്‍ നിന്നും മറ്റൊന്നിലേക്ക് ചാടുന്ന രംഗവും പഠാനിലുണ്ട്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലും പഠാന്‍ കാണാന്‍ വലിയ തിരക്കുണ്ട്. ഷാരൂഖ് ഖാന് ഫാന്‍ ബേസ് ഉള്ള സ്ഥലമാണ് കേരളം. വാരാന്ത്യത്തില്‍ തിയേറ്ററുകളില്‍ എത്തിയ പല മലയാള സിനിമകളേക്കാളും കളക്ഷന്‍ പഠാന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ 105 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത സിനിമ 10 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം