ശിവന്‍ ആയി അഭിനയിക്കാന്‍ പറ്റില്ല, കഥാപാത്രം മാറ്റണം, അക്ഷയ് ചിത്രത്തില്‍ 20 കട്ടുകള്‍; നിര്‍ദേശങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്, 'ഓഎംജി 2' കുരുക്കില്‍

അക്ഷയ് കുമാറിന്റെ ‘ഓ മൈ ഗോഡ് 2’ കുരുക്കില്‍. ട്രെയ്‌ലറും പ്രീ റിലീസ് ഫൂട്ടേജുമെല്ലാമായി പ്രചാരണ പരിപാടികള്‍ കൊഴുക്കവേയാണ് ചിത്രം കുരുക്കിലകപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ബന്ധമായി വരുത്തണം എന്നാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.

പരമശിവനായാണ് അക്ഷയ് കുമാര്‍ ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറിലും പോസ്റ്ററുകളിലും ശിവന്‍ ആയാണ് അക്ഷയ് പ്രത്യക്ഷപ്പെട്ടതും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്ന പ്രധാന നിര്‍ദേശം ഈ കഥാപാത്രത്തില്‍ മാറ്റം വേണമെന്നാണ്.

പരമശിവന് പകരം ദൈവത്തിന്റെ ദൂതന്‍ എന്ന രീതിയില്‍ മതി ഈ കഥാപാത്രം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. 20 ദൃശ്യങ്ങളാണ് മുറിച്ചു മാറ്റേണ്ടത് എന്നും സെന്‍സര്‍ ബോര്‍ഡ് റിവിഷന്‍ കമ്മിറ്റി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കുകയാണെങ്കില്‍ പല നിര്‍ണായക രംഗങ്ങളും കട്ട് ചെയ്യേണ്ടി വരും.

ഇത് ചിത്രത്തെയാകെ ബാധിക്കുമെന്നാണ് സിനിമയോട് അടുത്തവൃത്തങ്ങള്‍ പ്രതികരിക്കുന്നത്. പരമശിവനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നീല നിറത്തില്‍ അക്ഷയ് കുമാര്‍ ചില രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ രംഗങ്ങളില്‍ മാറ്റം വരുത്തുകയോ പാടേ മുറിച്ചുകളയുകയോ ചെയ്യേണ്ടിവരും.

അതുകൊണ്ട് തന്നെ ഓഗസ്റ്റ് 11ന് റിലീസ് തീരുമാനിച്ച ചിത്രം തിയേറ്ററില്‍ എത്താന്‍ ഇനിയും ദിവസങ്ങള്‍ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാര്‍ നീല നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ ഡിജിറ്റലായി നിറം മാറ്റുകയോ പാടേ ഒഴിവാക്കുകയോയാണ് വേണ്ടത് എന്നാണ് സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

അതേസമയം, സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ നീങ്ങാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും ചിത്രത്തിന്റെ റിലീസ് നീട്ടിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് സംവിധായകന്‍ അമിത് റായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ