കളിക്കളത്തിലേക്ക് ഇറങ്ങി അനുഷ്‌കയും; ക്രിക്കറ്റ് താരമായി തിരിച്ചുവരവ്

മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജുലന്‍ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ഛക്ദ എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മ ആണ് നായികയാവുന്നത്. വനിതാ ക്രിക്കറ്റിലെ മികച്ച പേസ് ബോളര്‍മാരില്‍ ഒരാളായിരുന്നു ജുലന്‍ ഗോസ്വാമി. ഒരിടവേളയ്ക്ക് ശേഷം അനുഷ്‌ക വീണ്ടും സിനിമയിലേക്ക് എത്തുന്ന ചിത്രമാണിത്.

ഇത് വളരെ സവിശേഷമായ ഒരു സിനിമയാണ്, കാരണം ഇത് ഒരു വലിയ ത്യാഗത്തിന്റെ കഥയാണ് എന്നാണ് അനുഷ്‌ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജുലന്‍ ഗോസ്വാമിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചക്ദ എക്സ്പ്രസ്, വനിതാ ക്രിക്കറ്റിന്റെ ലോകത്തേക്ക് കണ്ണു തുറക്കുന്ന ചിത്രമാണ്.

ഒരു ക്രിക്കറ്റ് താരമാകാനും ആഗോളവേദിയില്‍ തന്റെ രാജ്യത്തിന് അഭിമാനം നല്‍കാനും ജുലന്‍ തീരുമാനിച്ച സമയം കായികരംഗത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സ്ത്രീകള്‍ക്ക് സാധിക്കാതിരുന്ന സമയമായിരുന്നു. ഈ സിനിമ അവരുടെ ജീവിതത്തെയും വനിതാ ക്രിക്കറ്റിനെയും രൂപപ്പെടുത്തിയ നിരവധി സംഭവങ്ങളുടെ നാടകീയമായ പുനരാഖ്യാനമാണ് എന്നാണ് അനുഷ്‌ക കുറിച്ചിരിക്കുന്നത്.

2021ല്‍ മകള്‍ വാമിക പിറന്നതിനു ശേഷം അനുഷ്‌കയുടെ ആദ്യ ചിത്രമാണ് ചക്ദാ എക്‌സ്പ്രസ്. 2018ല്‍ പുറത്തിറങ്ങിയ സീറോ ആയിരുന്നു അനുഷ്‌കയുടെ അവസാന ചിത്രം. 2017ല്‍ ആണ് അനുഷ്‌ക ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ വിവാഹം ചെയ്തത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു