റോമാന്റിക് കിംഗിനൊപ്പം ഒരു റൊമാന്റിക് സോംഗ്; 'ജവാനി'ലെ പുതിയ അപ്‌ഡേറ്റ്

ഏറെ പ്രതീക്ഷയോടെ ബോളിവുഡും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാന്‍’. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. ചിത്രത്തിലെ ട്രെന്‍ഡിംഗ് ആയ ‘സിന്ദാബന്ദ’ എന്ന ഗാനത്തിന് ശേഷം മറ്റൊരു ഗാനം കൂടി എത്താനൊരുങ്ങുകയാണ്.

ഷാരൂഖ് ഖാനും നയന്‍താരയും ഒന്നിച്ചെത്തുന്ന ‘ചലിയാ’ എന്ന ഗാനമാണ് എത്താനൊരുങ്ങുന്നത്. ഈ ഗാനത്തിന്റെ പ്രമോ വീഡിയോ ഷാരൂഖ് ഖാന്‍ പങ്കുവച്ചിട്ടുണ്ട്. ഷാരൂഖും നയന്‍താരയും ഒന്നിച്ചുള്ള റൊമാന്റിക് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന സൂചന നേരത്തെ വന്നിരുന്നു.

ഇത് സംബന്ധിച്ച് ഷാരൂഖും നയന്‍സിന്റെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചാറ്റിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജവാന്റെ ടീസര്‍ പങ്കുവച്ച വിഘ്‌നേശിന്റെ ട്വീറ്റിന് ആയിരുന്നു ഷാരൂഖ് ഖാന്‍ മറുപടി നല്‍കി എത്തിയത്.

View this post on Instagram

A post shared by Shah Rukh Khan (@iamsrk)


”ഭര്‍ത്താവേ, താങ്കള്‍ സൂക്ഷിക്കുക, അവര്‍ കുറച്ച് അടിതടകളും ചവിട്ടും പഠിച്ചിട്ടുണ്ട്” എന്നായുരുന്നു ഷാരൂഖ് ഖാന്‍ തമാശരൂപേണ മറുപടി നല്‍കിയത്. ഇതിനോട് പ്രതികരിച്ച് വിഘ്‌നേശ് വീണ്ടും രംഗത്തെത്തി. ”നന്ദിയുണ്ട് സാര്‍ ഞാന്‍ ശ്രദ്ധിച്ചോളാം.”

”പക്ഷെ ഞാന്‍ കേട്ടത് നിങ്ങള്‍ തമ്മില്‍ ചിത്രത്തില്‍ റോമാന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ്. അതിനാല്‍ റോമാന്റിക് കിംഗില്‍ നിന്നും റോമാന്‍സ് പഠിച്ചിരിക്കും. താങ്കളൊടൊപ്പമുള്ള സ്വപ്നതുല്യമായ ആദ്യ ചിത്രത്തില്‍ അത്യധികം സന്തോഷത്തിലാണ്. ചിത്രം ഒരു ആഗോള ബ്ലോക്ബ്ലസ്റ്റര്‍ ആകും” എന്നാണ് വിഘ്‌നേശ് പറഞ്ഞത്.

അതേസമയം, ചിത്രത്തിലെ ആദ്യ ഗാനം സിന്ദാ ബന്ദാ ഡപ്പാം കൂത്ത് സ്‌റ്റൈലില്‍ ആയിരുന്നു എത്തിയത്. കളര്‍ഫുള്‍ ആയ ഗാനത്തില്‍ ഷാരൂഖിനൊപ്പം പ്രിയമണിയും ചുവടുവയ്ക്കുന്നുണ്ട്. ആയിരത്തിലധികം ഡാന്‍സര്‍മാരാണ് ഗാനത്തില്‍ പങ്കെടുത്തത്. 15 കോടി രൂപയാണ് ഗാനത്തിന് മാത്രം ചിലവാക്കിയത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ