സല്‍മാന്‍ ഖാനെ തിരിഞ്ഞു നോക്കാതെ ക്രിസ്റ്റ്യാനോ, നടന് പരിഹാസം! യാഥാര്‍ത്ഥ്യമെന്ത്?

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ മൈന്‍ഡ് ചെയ്യാതെ നടന്നു നീങ്ങുന്ന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിയാദില്‍ നടന്ന ബോക്‌സിങ് മത്സരം കാണാനാണ് ഇരുതാരങ്ങളും എത്തിയത്.

എന്നാല്‍ വേദിക്കരികെ നില്‍ക്കുന്ന സല്‍മാന്‍ ഖാനെ പരിഗണിക്കുകയോ തിരിഞ്ഞു നോക്കുകയോ പോലും ചെയ്യാതെ ക്രിസ്റ്റ്യാനോ കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ സല്‍മാന്‍ ഖാനെതിരെ പരിഹാസവും ക്രിസ്റ്റ്യാനോയ്ക്കെതിരെ വിമര്‍ശനവും ഒരുപോലെ കടുക്കുകയാണ്.

സല്‍മാന്‍ ഖാനെ ക്രിസ്റ്റ്യാനോയ്ക്ക് അറിയില്ലെന്ന് ഒരു വിഭാഗം പരിഹസിക്കുമ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തെ തിരിച്ചറിയാനായില്ല എന്നാണ് വാദിക്കുന്നത്. എന്നാല്‍, പോര്‍ച്ചുഗീസ് ഇതിഹാസത്തിന് അഹങ്കാരമാണെന്ന തരത്തിലും കുറ്റപ്പെടുത്തല്‍ നടക്കുന്നുണ്ട്.

എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നതല്ല സത്യം എന്നു പറഞ്ഞു കൊണ്ടുള്ള ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ക്രിസ്റ്റ്യാനോയ്ക്കും പങ്കാളി ജോര്‍ജിന റോഡ്രിഗസിനുമൊപ്പം ഇരിക്കുന്ന സല്‍മാന്‍ ഖാന്റെ ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ചടങ്ങിനിടെ സല്‍മാന്‍ ഖാനും ക്രിസ്റ്റ്യാനോയും സംസാരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ