'ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി, സാറ നരകത്തില്‍ പോകും'; സാറ അലിഖാന് നേരെ വിദ്വേഷ പ്രചാരണം

മഹാശിവരാത്രിയോട് അനുബന്ധിച്ച് ബോളിവുഡ് താരം സാറ അലിഖാന്‍ പങ്കുവച്ച പോസ്റ്റിന് നേരെ വിമര്‍ശനം. നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ് ഭക്തിനിര്‍ഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തില്‍ സാറ പങ്കുവച്ചത്. ‘ജയ് ബോലേ നാഥ്’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിരുന്നു.

പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ താരത്തിന് നേരെ വിദ്വേഷപരമായ കമന്റുകളാണ് ഉയരുന്നത്. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നും മാപ്പപേക്ഷിക്കാന്‍ പോലും സാറ അലി ഖാന്‍ അര്‍ഹയല്ല എന്നുമാണ് ചില കമന്റുകള്‍. വിഗ്രഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും, സാറ നരകത്തില്‍ പോകുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ സാറയെ പിന്തുണച്ചു കൊണ്ട് താരത്തിന്റെ ആരാധകരും എത്തുന്നുണ്ട്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഹിന്ദുക്കള്‍ മുസ്ലീം സുഹൃത്തുക്കള്‍ക്ക് ഈദ് ആശംസിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് മുസ്ലീമുകള്‍ക്ക് ശിവരാത്രി ആശംസിച്ചുകൂടാ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

സാറ അലിഖാന്റെ അമ്മ അമൃത സിംഗ് ഹിന്ദുവും അച്ഛന്‍ സെയ്ഫ് അലിഖാന്‍ മുസ്ലീം മതവിശ്വാസിയുമാണ്. അതുകൊണ്ട് തന്നെ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ഒരു മതേതര വ്യക്തിയായിട്ടാണ് തന്റെ മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയതെന്ന് സാറ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം