മാറിടം വലുതാക്കാന്‍ ശസ്ത്രക്രിയ ചെയ്യുക എന്നതാണ് എനിക്ക് കിട്ടിയ ഉപദേശം, അന്ന് വഴിവിളക്കായത് ഷാരൂഖ് ഖാന്‍: ദീപിക പദുക്കോണ്‍

കരിയറിന്റെ തുടക്കകാലത്ത് തനിക്ക് ലഭിച്ച ഏറ്റവും മോശവും നല്ലതുമായ ഉപദേശങ്ങള്‍ മറന്നിട്ടില്ലെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. സിനിമയില്‍ എത്തുന്നതിന് മുമ്പ് മോഡല്‍ ആയിരുന്നു ദീപിക. അന്ന് ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും വിഷാദ രോഗത്തെ കുറിച്ചും നടി നേരത്തെയും പറഞ്ഞിട്ടുണ്ട്.

18ാം വയസില്‍ തനിക്ക് ലഭിച്ച ഒരു ഉപദേശം മാറിടം വലുതാക്കാന്‍ വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകുക എന്നായിരുന്നു. എന്നാല്‍ ആ ഉപദേശം കേട്ടമാത്രയില്‍ തന്നെ തള്ളിക്കളയാനുള്ള വിവേകം തനിക്കുണ്ടായി. എന്തുകൊണ്ടും ചീത്ത ഉപദേശമായിരുന്നു അത്.

അക്കാലത്ത് അത് തള്ളിക്കളയാന്‍ തോന്നിയല്ലോ എന്നോര്‍ത്ത് ഇന്ന് അഭിമാനം തോന്നുന്നു. 18-ാം വയസ്സിലായിരുന്നു അതെന്ന് ഓര്‍ക്കണം. എങ്ങനെയെങ്കിലും കരിയര്‍ രൂപപ്പെടുത്തണമെന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന സമയത്ത്. എന്നിട്ടും അതൊരു മോശം ഉപദേശമായിത്തന്നെ തള്ളിക്കളയാന്‍ കഴിഞ്ഞു.

ഷാരൂഖ് ഖാന്‍ ആണ് ജീവിതത്തിലെ ഏറ്റവും നല്ല ഉപദേശം തന്നത്. സഹകരിച്ചാല്‍ നന്നാകും, നല്ലൊരു അനുഭവത്തിലൂടെ കടന്നു പോകാന്‍ കഴിയും എന്ന് ഉറപ്പുള്ള ആളുകളുമായി മാത്രം ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നായിരുന്നു ഷാരൂഖിന്റെ ഉപദേശം.

ഒരു സിനിമയില്‍ അഭിനയിക്കുക എന്നു പറഞ്ഞാല്‍ ഒരു ടീമിനൊപ്പം ജീവിക്കുക എന്നാണര്‍ഥം. അക്കാലത്തിന്റെ ഓര്‍മകള്‍ പിന്നീട് കുറേക്കാലം മനസ്സില്‍ ഉണ്ടാകും. നല്ല അനുഭവങ്ങളും ബാക്കിനില്‍ക്കും. അതു കൊണ്ടുതന്നെ മികച്ച ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ തയാറാകുക.

അങ്ങനെ നല്ല ഓര്‍മകളും മധുരമുള്ള അനുഭവങ്ങളുമായി ഓരോ ഷൂട്ടിംഗ് സെറ്റില്‍ നിന്നും മടങ്ങുക. ഷാരൂഖ് നല്‍കിയ ഈ ഉപദേശം ജീവിതത്തില്‍ തനിക്ക് വഴിവിളക്കായി തോന്നി എന്നാണ് ദീപിക അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം