മുംബൈ എയര്‍പോര്‍ട്ടില്‍ ഡാന്‍സ് ചലഞ്ച്; ദീപികക്കും കാര്‍ത്തിക്കിനുമെതിരെ ട്രോള്‍ മഴ

മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഡാന്‍സ് ചലഞ്ച് ഏറ്റെടുത്ത് നൃത്തം ചെയ്ത ദീപിക പദുക്കോണിനും കാര്‍ത്തിക് ആര്യനേയും ട്രോളി സോഷ്യല്‍ മീഡിയ. കാര്‍ത്തിക് ആര്യന്റെ പുതിയ ചിത്രമായ “പതി പത്‌നി ഓര്‍ വോ” എന്ന ചിത്രത്തിലെ “”ധീമേ ധീമേ”” എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്.

ചിത്രത്തിലെ ഗാനരംഗത്തില്‍ കാര്‍ത്തിക്കിന്റെ ഡാന്‍സ് ഏവരും അഭിനന്ദിച്ചിരുന്നു. ഈ നൃത്തച്ചുവടുകള്‍ തന്നെയും പഠിപ്പിക്കണമെന്ന് ദീപിക സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മുംബൈ എയര്‍പോര്‍ട്ടില്‍ കണ്ടുമുട്ടിയ ഇരുവരും നൃത്തം ചെയ്തത്. കാര്‍ത്തിക് ദീപികയെ സ്റ്റെപ് പഠിപ്പിക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു.

ഇന്‍സ്റ്റഗ്രാമിലാണ് കാര്‍ത്തിക് “”ധീമേ ധീമേ ഡാന്‍സ് ചലഞ്ച്”” എന്ന പേരില്‍ നൃത്തം പങ്കുവച്ചത്. ഇതോടെയാണ് ഇരുവര്‍ക്കും എതിരെ ട്രോളുകള്‍ നിറഞ്ഞത്. “”ഡാന്‍സ് പഠിക്കണമെങ്കില്‍ വീട്ടില്‍ പോയി പഠിച്ചൂടെ എയര്‍പോര്‍ട്ട് മാത്രമേ കിട്ടിയുള്ളോ? പൊലീസിന് പണി കൂടി, പൊതുജനങ്ങളെ വെറുതെ വിടണം”” എന്നിങ്ങനെയുള്ള ട്രോളുകളാണ് എത്തിയത്.

https://www.instagram.com/tv/B5iOd-Dlpi_/?utm_source=ig_embed

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ