ബോളിവുഡില്‍ വീണ്ടും വിശേഷ വാര്‍ത്ത; അമ്മയാകാന്‍ ഒരുങ്ങി ദീപിക, സന്തോഷത്തില്‍ രണ്‍വീറും

ബോളിവുഡില്‍ വീണ്ടുമൊരു കുഞ്ഞിക്കാലിന് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ശര്‍മ്മയ്ക്കും വിരാട് കോഹ്‌ലിക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം ബോളിവുഡില്‍ ട്രെന്‍ഡിംഗ് ആയത്.

ഇതിനിടെ മറ്റൊരു താരദമ്പതികള്‍ കൂടി കുഞ്ഞിനായി കാത്തിരിക്കുകയാണ് എന്നാണ് വിവരം. ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമാണ് തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുന്നത്. അടുത്തിടെ ദീപിക പങ്കെടുത്ത പൊതുപരിപാടികളിലെ ലുക്ക് ഇത് ശരിവയ്ക്കുന്നതാണ്.

വയര്‍ മറച്ചുപിടിച്ചാണ് ദീപികയുടെ വസ്ത്രധാരണം. ഗ്ലാമര്‍ വേഷങ്ങളില്‍ എത്താറുള്ള താരം ഇപ്പോള്‍ അയഞ്ഞ വസ്ത്രങ്ങളാണ് കൂടുതലും ധരിക്കാറുള്ളത്. വയര്‍ മറച്ചു പിടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരത്തിന്റെതായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്.

താന്‍ കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണാന്‍ ആരംഭിച്ചു എന്ന് കുറച്ചു നാളുകള്‍ക്കു മുമ്പ് ദീപിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താരം ഗര്‍ഭിണിയാണെന്ന് ദി വീക്ക് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബാഫ്റ്റ പുരസ്‌കാര ചടങ്ങില്‍ എത്തിയപ്പോള്‍ തന്റെ വയര്‍ മനപൂര്‍വ്വം മറച്ചുപിടിക്കുന്ന ദീപികയുടെ ദൃശ്യങ്ങളും വൈറലായിരുന്നു.

എന്നാല്‍ നടി ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് ദീപികയോ രണ്‍വീറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018ല്‍ ആയിരുന്നു ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ദീപികയും രണ്‍വീറും വിവാഹിതരായത്. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘രാം ലീല’യുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ