നിറവയറുമായി ദീപിക, കൈപിടിച്ച് രണ്‍വീര്‍; വോട്ട് ചെയ്യാനെത്തി ബോളിവുഡ് താരങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ട് ചെയ്യാനെത്തി ബോളിവുഡ് താരങ്ങള്‍. ഫര്‍ഹാന്‍ അക്തര്‍, സോയ അക്തര്‍, പരേഷ് റാവല്‍, സുനില്‍ ഷെട്ടി, ധര്‍മേന്ദ്ര, വരുണ്‍ ധവാന്‍, ഹേമ മാലിനി, ഇഷ ഡിയോള്‍, ബോണി കപൂര്‍, ഖുഷി കപൂര്‍, മനോജ് ബാജ്പേയി, ഷബാന റാസ തുടങ്ങി നിരവധി താരങ്ങള്‍ വോട്ട് ചെയ്യാനെത്തി.

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വോട്ട് ചെയ്യാനെത്തിയ വീഡിയോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. കാറില്‍ നിന്നിറങ്ങാന്‍ ഗര്‍ഭിണിയായ ദീപികയെ സഹായിക്കുന്ന രണ്‍വീര്‍, താരത്തെ കൈപ്പിടിച്ചു നടത്തുന്നതും വീഡിയോയില്‍ കാണാം. ഫെബ്രുവരി 29നാണ് ദീപികയും രണ്‍വീറും തങ്ങള്‍ മാതാപിതാക്കള്‍ ആകാന്‍ പോകുന്ന വിവരം പ്രഖ്യാപിച്ചത്.

ഈ വര്‍ഷം സെപ്റ്റംബറില്‍ കുഞ്ഞ് എത്തുമെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ ദീപികയുടെത് വാടകഗര്‍ഭധാരണമാണ് എന്ന് ആരോപിച്ച് നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. താരങ്ങള്‍ ഇരുവരും ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല.

വോട്ട് ചെയ്യാന്‍ നിറവയറുമായി എത്തിയ താരത്തിന്റെ വീഡിയോ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. 2018 നവംബര്‍ 14ന് ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീര്‍റിന്റെയും വിവാഹം. ആറ് വര്‍ഷത്തോളം ഇരുവരും ഡേറ്റിംഗിലായിരുന്നു.

സഞ്ജയ് ലീല ബന്‍സാലിയുടെ ഗോലിയോന്‍ കി രാസ് ലീല രാം ലീലയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഫൈന്‍ഡിംഗ് ഫാനി, പദ്മാവത്, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിങ്കം എഗെയ്ന്‍ എന്ന ചിത്രമാണ് ഇരുവരുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

70 ദശലക്ഷം ഡോളർ മൂല്യത്തിൽ നിന്ന് 20 ദശലക്ഷത്തിലേക്ക്; ഇഞ്ചുറി കാരണം സ്ഥാനം നഷ്ട്ടപ്പെട്ട് ക്ലബ് വിടാനൊരുങ്ങുന്ന ബാഴ്‌സലോണ താരം

എസ്എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ല; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയ്ക്ക് ക്രൂര മര്‍ദ്ദനം

ആലപ്പുഴ അപകടം, ബസ് ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ; കേസെടുത്ത് കരീലക്കുളങ്ങര പൊലീസ്

മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിനെ പാളം തെറ്റിക്കുന്ന പ്രതിസന്ധിയുടെ ഉള്ളടക്കങ്ങൾ

പന്തളം നഗരസഭയില്‍ രാജി സമര്‍പ്പിച്ച് അധ്യക്ഷയും ഉപാധ്യക്ഷയും; ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് 

മഹാരാഷ്ട്ര സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അവസാനവട്ട സമ്മര്‍ദ്ദ ശ്രമവുമായി ഷിന്‍ഡെ; ആഭ്യന്തരവും റവന്യുവും സ്പീക്കറും വിട്ടുനല്‍കാതെ ബിജെപി

മൂന്നേ മൂന്ന് ഓവറുകൾ കൊണ്ട് ഒരു തകർപ്പൻ സെഞ്ച്വറി, കളിയാക്കൽ കേട്ട് പ്രകോപിതൻ ആയപ്പോൾ സംഭവിച്ചത് ചരിത്രം; റെക്കോഡ് നോക്കാം

മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് അപഹാസ്യം; കോണ്‍ഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

എന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, ഞാന്‍ വിരമിക്കുകയല്ല..: വിക്രാന്ത് മാസി