Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BOLLYWOOD

‘വിവാഹ ശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ?’; ദീപികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിന് രൂക്ഷ വിമര്‍ശനം

, 3:55 pm

ഏറെകാലത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും കഴിഞ്ഞ മാസം വിവാഹിതരായത്. താരവിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ച തരംഗം കെട്ടടങ്ങും മുമ്പേ ദീപികയുടെ ഫോട്ടോഷൂട്ടിന് നേരെ വിവമര്‍ശനം ഉയരുകയാണ്. ഒരു സ്വകാര്യ മാസികയുടെ ഫോട്ടോഷൂട്ടിനായി ഗ്ലാമറസ് വേഷം ധരിച്ച് പോസ് ചെയ്ത ദീപികയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂ കൂടെ’?, ഫോട്ടോഷൂട്ട് കൊള്ളാം ഇത്തരത്തില്‍ അതിരു വിടരുത്’ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വരുന്നത്. ചിത്രങ്ങളെ ചിലര്‍ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളോട് ഇതുവരെയും ദീപിക പ്രതികരിച്ചിട്ടില്ല. വിവാഹ ശേഷം ബിക്കിനി വേഷത്തിലെത്തിയ തെന്നിന്ത്യന്‍ നടി സാമന്തയ്ക്കും സമാന രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ സാമന്ത ശക്തമായി പ്രതികരിച്ചിരുന്നു.

View this post on Instagram

#GQ @gqindia

A post shared by Deepika Padukone (@deepikapadukone) on

നവംബര്‍ 14, 15 തിയതികളില്‍ ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൌഢിയോടെ ദീപികയുടെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഇറ്റലിയിലെ വിവാഹ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നുള്ളു.

Advertisement