ഒരേയൊരു ദീപിക, ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍; പിന്നാലെ ആലിയ

ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഗര്‍ഭിണി ആണെങ്കിലും പൊതുപരിപാടികളില്‍ എല്ലാം ദീപിക എത്താറുമുണ്ട്. ഇതിനിടെ ദീപികയുടെ പ്രതിഫലകണക്കുകളാണ് ചര്‍ച്ചയാകുന്നത്. ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ദീപികയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ബോളിവുഡില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകളില്‍ അഭിനയിക്കുന്ന മുന്‍നിര നായികമാരില്‍ ഒരാളാണ് ദീപിക. ഒരു സിനിമയ്ക്ക് 1520 കോടി വരെയാണ് താരം ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘കല്‍ക്കി’ ആണ് ദീപികയുടെതായി ഒടുവില്‍ പുറത്തിങ്ങിയ ചിത്രം.

സിനിമ ബോക്‌സ് ഓഫീസില്‍ 1000 കോടി രൂപ കടന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ‘പഠാന്‍’, ‘ജവാന്‍’ എന്നിവയായിരുന്നു ദീപികയുടെ സൂപ്പര്‍ഹിറ്റുകള്‍. ഈ സിനിമകളും 1000 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. 200 കോടി ബജറ്റില്‍ രോഹിത് ഷെട്ടി ചിത്രം ‘സിങ്കം എഗെയ്ന്‍’ ആണ് ഇനി റിലീസിന് ഒരുങ്ങുന്ന ദീപിക ചിത്രം.

അതേസമയം, ദീപികയ്ക്ക് പിന്നാലെ ആലിയ ഭട്ട് ആണ് 15 കോടി രൂപവീതമാണ് ആലിയ ഒരു സിനിമയ്ക്ക് വാങ്ങുന്നത്. ‘ഗംഗുഭായ് കത്യവാടി’, ‘ഡാര്‍ലിങ്‌സ്’ എന്നിവയാണ് ആലിയുടെ ഗ്രാഫ് മാറ്റിയ ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ബ്രഹ്‌മാസ്ത്ര’ സൂപ്പര്‍ഹിറ്റ് ആയിരുന്നു.

8 മുതല്‍ 11 കോടി വരെയാണ് കരീന കപൂറിന്റെ പ്രതിഫലം. 8-10 കോടി രൂപ വരെയാണ് കത്രീന കൈഫും ശ്രദ്ധ കപൂറും ഓരോ സിനിമയ്ക്കും പ്രതിഫലം വാങ്ങുന്നത്. കൃതി സനോണ്‍, കിയാര അദ്വാനി, കങ്കണ റണാവത്ത്, തപ്‌സി പന്നു എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

Read more