സെപ്റ്റംബറില്‍ സന്തോഷ വാര്‍ത്ത.. അഭ്യൂഹങ്ങള്‍ക്ക് മറുപടി, രഹസ്യം പരസ്യമാക്കി ദീപികയും രണ്‍വീറും; പോസ്റ്റ് ചര്‍ച്ചയാകുന്നു!

ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. കുട്ടിയുടുപ്പുകളുടെയും ചെരുപ്പുകളും ഒക്കെ അടങ്ങുന്ന ഒരു ചിത്രത്തില്‍ സെപ്റ്റംബര്‍ 2024 എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റ് ആണ് ദീപികയും രണ്‍വീറും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ദീപിക അമ്മയാകാന്‍ ഒരുങ്ങുന്നവെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചാണ് തങ്ങള്‍ അച്ഛനും അമ്മും ആകാന്‍ പോകുന്ന സന്തോഷ വിവരം ഇരുവരും പങ്കുവച്ചത്. ദീപികയുടെ വസ്ത്രങ്ങളും ലുക്കുമായിരുന്നു താരം ഗര്‍ഭിണിയാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്താന്‍ കാരണമായത്.

വയര്‍ മറച്ചുപിടിച്ചുള്ള വസ്ത്രങ്ങള്‍ ആയിരുന്നു ദീപിക അടുത്തിടെയായി ധരിച്ചിരുന്നുത്. ഗ്ലാമര്‍ വേഷങ്ങളില്‍ എത്താറുള്ള താരം ഇപ്പോള്‍ അയഞ്ഞ വസ്ത്രങ്ങളാണ് കൂടുതലും ധരിക്കാറുള്ളത്. വയര്‍ മറച്ചു പിടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരത്തിന്റെതായി കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്.

താന്‍ കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണാന്‍ ആരംഭിച്ചു എന്ന് കുറച്ചു നാളുകള്‍ക്കു മുമ്പ് ദീപിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താരം ഗര്‍ഭിണിയാണെന്ന് ദി വീക്ക് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബാഫ്റ്റ പുരസ്‌കാര ചടങ്ങില്‍ എത്തിയപ്പോള്‍ തന്റെ വയര്‍ മനപൂര്‍വ്വം മറച്ചുപിടിക്കുന്ന ദീപികയുടെ ദൃശ്യങ്ങളും വൈറലായിരുന്നു.

2018ല്‍ ആയിരുന്നു ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ദീപികയും രണ്‍വീറും വിവാഹിതരായത്. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘രാം ലീല’യുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’, ’83’ എന്നീ ചിത്രങ്ങളില്‍ അടക്കം ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം