ദീപിക ഒറ്റയ്ക്ക് വേട്ടയ്‌ക്കെത്തും, കോപ്പ് യൂണിവേഴ്‌സില്‍ ലേഡി സിങ്കം വീണ്ടും: രോഹിത് ഷെട്ടി

ബോക്‌സ് ഓഫീസില്‍ നഷ്ടമാണ് രോഹിത് ഷെട്ടിയുടെ ‘സിങ്കം എഗെയ്ന്‍’ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. 375 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 300 കോടി രൂപയ്ക്ക് മുകളില്‍ കഷ്ടിച്ചാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. രോഹിത് ഷെട്ടിയുടെ ‘ആദിപുരുഷ്’ എന്ന വിമര്‍ശനമാണ് സിനിമയ്‌ക്കെതിരെ ആദ്യമേ ഉയര്‍ന്നത്. എന്നാല്‍ ചിത്രത്തിലെ ദീപിക പദുക്കോണിന്റെ ലേഡി സിങ്കം എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.

രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിലെ ആദ്യ വനിതാ പൊലീസ് കഥാപാത്രമാണ് ലേഡി സിങ്കം. തന്റെ കോപ്പ് യൂണിവേഴ്സില്‍ വെറുതെ തലകാണിച്ചുപോകാന്‍ വന്നയാളല്ല ലേഡി സിങ്കം, ശക്തി ഷെട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള മറ്റൊരു ചിത്രത്തിന്റെ ആലോചനയിലാണ് താനെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ഷെട്ടി.

ലേഡി സിങ്കത്തെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അവളുടെ സ്വഭാവവും രീതികളുമൊക്കെ. എന്നാല്‍ ഒരു എഴുത്തുകാരനും സംവിധായകനുമെന്ന് നിലയില്‍ ആ കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെ കുറിച്ചും ഇതുവരെയുള്ള യാത്രയെ കുറിച്ചും ഒക്കെ കൂടുതല്‍ അറിയേണ്ടതായുണ്ട്.

വളരെ താല്‍പര്യം ജനിപ്പിക്കുന്ന ഒരു വിഷയമാണത്. അതിനെ കുറിച്ച് നന്നായി ആലോചിക്കുന്നുണ്ട്. നമുക്ക് സമയം ധാരാളമുണ്ട്, എന്തായാലും ദീപികയുടെ ലേഡി സിങ്കം ഒറ്റയ്ക്ക് വേട്ടയ്ക്കിറങ്ങും എന്ന കാര്യം ഉറപ്പാണ്. ഒരു വനിതാ പൊലീസ് ഓഫീസര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ലേഡി സിങ്കം എന്ന പേരില്‍ തന്നെയാവും എത്തുക.

അത്തരം ഒരു പ്ലാന്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ അങ്ങനെ ഒരു കഥാപാത്രത്തെ ഈ സിനിമയിലേക്ക് കൊണ്ടുവരിക പോലും ഇല്ലായിരുന്നു. രണ്‍വീര്‍ സിങിനെ കേന്ദ്രകഥാപാത്രമാക്കി ഇറക്കിയ പൊലീസ് ചിത്രം സിംബയ്ക്ക് ജനങ്ങള്‍ നല്‍കിയ സ്വീകാര്യതയാണ് കൂടുതല്‍ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രചോദനമായത് എന്നാണ് രോഹിത് ഷെട്ടി പറയുന്നത്.

Latest Stories

RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി