എന്താണ് ദീപികയുടെ ടാറ്റൂവിന്റെ അര്‍ത്ഥം; ഗൂഗിളില്‍ തിരഞ്ഞ് ആരാധകര്‍

95-ാമത് ഓസ്‌കര്‍ വേദിയില്‍ അവതാരകയായി എത്തിയ ദീപിക പദുക്കോണ്‍ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരുന്നു. ആര്‍ആര്‍ആര്‍ സിനിമയെ കുറിച്ചും ‘നാട്ടു നാട്ടു’ എന്ന ഗാനത്തെ പറ്റിയും സംസാരിച്ച ദീപിക ഇത്തവണത്തെ ഓസ്‌കര്‍ വേദിയിലെ ഇന്ത്യന്‍ സാന്നിധ്യത്തിന് മാറ്റ് കൂട്ടി.

മനോഹരമായ ബ്ലാക്ക് ഗൗണില്‍ അതിസുന്ദരിയായാണ് ദീപിക വേദിയിലെത്തിയത്. വെല്‍വറ്റ് കയ്യുറകളും ഡയമണ്ട് നെക്ലേസും ദീപികയുടെ ലുക്കിന് മിഴിവേകിയിരുന്നു. തന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ ദീപിക സോഷ്യല്‍ മീഡിയയിലും ഷെയര്‍ ചെയ്തിരുന്നു.

ദീപികയുടെ പുതിയ ടാറ്റൂവും ചിത്രങ്ങളില്‍ തെളിഞ്ഞു കാണാമായിരുന്നു. ചെവിക്ക് തൊട്ട് താഴെ, കഴുത്തിലായി ’82°E’ എന്നെഴുതിയ ടാറ്റൂവാണ് ശ്രദ്ധ നേടുന്നത്. ഇതോടെ എന്താണ് ഈ 82°E? എന്നാണ് ആരാധകര്‍ ഗൂഗിളില്‍ തിരഞ്ഞത്. ദീപികയുടെ പുതിയ ബ്രാന്‍ഡാണിത്.

ദീപിക പദുകോണും ജിഗര്‍ ഷായും ചേര്‍ന്നാണ് ഈ സ്‌കിന്‍കെയര്‍ ബ്രാന്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ നവംബറില്‍ ഈ ബ്രാന്‍ഡില്‍ നിന്നുള്ള സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തി തുടങ്ങിയിരുന്നു. ടാറ്റൂവില്‍ വരെ തന്റെ ബ്രാന്‍ഡിനെ രേഖപ്പെടുത്തിയ താരത്തിന്റെ പ്രതിബദ്ധതയെ ആഘോഷമാക്കുകയാണ് ആരാധകര്‍.

എന്നാല്‍ ഈ ടാറ്റൂ പെര്‍മനെന്റ് ആണോ പെട്ടെന്ന് മാഞ്ഞു പോകുന്ന തരത്തിലാണോ എന്നതില്‍ വ്യക്തതയില്ല. അതേസമയം, ദീപിക പദുക്കോണിന്റെ ആദ്യ ഓസ്‌കര്‍ അവതരണമാണ് ഇതെങ്കിലും, ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം മറ്റൊരാള്‍ക്കാണ്. 1980ല്‍ മോഡല്‍ പെര്‍സിസ് ഖംബട്ടയാണ് ഓസ്‌കാര്‍ അവാര്‍ഡ് അവതരിപ്പിച്ച ആദ്യ ഇന്ത്യക്കാരി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം