പ്രഭാസ് എല്ലാ ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് ഞാന്‍ ഇങ്ങനെ ആയത്..: ദീപിക പദുക്കോണ്‍

‘കല്‍ക്കി 2898 എഡി’ ചിത്രത്തിന്റെ പ്രമോഷന് എത്തിയ ദീപിക പദുക്കോണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമിതാഭ് ബച്ചനും പ്രഭാസും ഗര്‍ഭിണിയായ താരത്തെ സഹായിക്കാനെത്തുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത് ദീപിക പ്രഭാസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സെറ്റിലുള്ള എല്ലാവര്‍ക്കും പ്രഭാസ് ഭക്ഷണം കൊണ്ടുവരുമായിരുന്നെന്നും അദ്ദേഹം അടുത്ത ദിവസം എന്താണ് കൊണ്ടുവരുന്നത് എന്നറിയാന്‍ തങ്ങള്‍ കാത്തിരിക്കുമായിരുന്നു എന്നുമാണ് ദീപിക പറയുന്നത്. ”ശരിക്കും പ്രഭാസ് എന്നെക്കൊണ്ട് എല്ലാ ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് ഞാനിങ്ങനെ ആയത്. എല്ലാ ദിവസവും പ്രഭാസ് ഭക്ഷണം കൊണ്ടുവരും.”

”പ്രഭാസ് ഭക്ഷണം വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരും. അവിടെ മുഴുവന്‍ ഒരു കേറ്ററിംഗ് സേവനവും ഉണ്ടായിരുന്നു. പ്രഭാസ് എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതായിരുന്നു ഹൈലൈറ്റ്. ഹൃദയം കൊണ്ടാണ് പ്രഭാസ് എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതെന്ന് അദ്ദേഹത്തെ നന്നായി അറിയാവുന്നവര്‍ക്ക് അറിയാം” എന്നാണ് ദീപിക പറഞ്ഞത്.

പ്രീ റിലീസ് ചടങ്ങില്‍ നിറവയറിലെത്തിയ ദീപികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജൂണ്‍ 27ന് ആണ് കല്‍ക്കി റിലീസ് ചെയ്യുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പത്മ എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

കമല്‍ഹാസന്‍ ആണ് ചിത്രത്തില്‍ വില്ലനാകുന്നത്. 600 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളി താരങ്ങളായ ശോഭന, അന്ന ബെന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ബോളിവുഡ് താരം ദിഷ പഠാനിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ