ഓസ്‌കറില്‍ അവതാരകയായി ദീപിക പദുക്കോണ്‍; ഒപ്പം ഹോളിവുഡ് സൂപ്പര്‍താരങ്ങളും

95-മത് ഓസ്‌കര്‍ പുരസ്‌കാര വേദി ഇന്ത്യക്ക് കൂടുതല്‍ പ്രിയപ്പെട്ടതാണ്. മൂന്ന് ചിത്രങ്ങളാണ് അക്കാദമി പുരസ്‌കാര അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത് കൂടാതെ ഇന്ത്യക്ക് അഭിമാനിക്കാന്‍ മറ്റൊരു നിമിഷം കൂടി ഓസ്‌കര്‍ വേദിയില്‍ ഉണ്ടാകും.

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകയായി എത്തുന്നത് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ആണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന അക്കാദമി പുരസ്‌കാര ചടങ്ങിലെ അവതാരകരുടെ പട്ടികയില്‍ ദീപികയുടെ പേരുമുണ്ട്. ആകെ 16 അവതാരകരാണ് പരിപാടിയില്‍ ഉണ്ടാവുക.

നടിയെ കൂടാതെ ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ട്രോയ് കോട്സൂര്‍, ജെന്നിഫര്‍ കോനെല്ലി, സാമുവല്‍ എല്‍ ജാക്സണ്‍, മെലിസ മക്കാര്‍ത്തി, സോ സാല്‍ഡാന, ഡോണി യെന്‍, ജോനാഥന്‍ മേജേഴ്സ്, ക്വസ്റ്റ്ലോവ് എന്നിവരാണ് പുരസ്‌കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍.

മാര്‍ച്ച് 12ന് ലോസ് ആഞ്ചല്‍സിലെ ഡോളി തിയേറ്ററില്‍ വച്ചാണ് ചടങ്ങ് നടക്കുക. ഇന്ത്യയില്‍ നിന്നുള്ള മുന്ന് ചിത്രങ്ങളില്‍ മികച്ച ഗാനത്തിന് എസ്.എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ മത്സരിക്കും.

ഷൗനക് സെന്നിന്റെ ‘ഓള്‍ ദാറ്റ് ബ്രീത്ത്‌സ്’ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നു. ഗുനീത് മോംഗയുടെ ‘ദി എലിഫന്റ് വിസ്പറേര്‍സ്’ ആണ് മികച്ച ഡോക്യുമെന്ററിയ്ക്കായി മത്സരിക്കുന്ന മറ്റൊരു ചിത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം