ക്രോപ് ടോപ്പിന് 16,000 രൂപ, ഡെനിം ജാക്കറ്റിന് 99,000 രൂപ; സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല, ഈ ബ്രാന്‍ഡ് തൊട്ടാല്‍ പൊള്ളും!

ഷാരൂഖ് ഖാന്റെ പുത്രന്‍ ആര്യന്‍ ഖാന്‍ ആരംഭിച്ച ഡെവൊള്‍ എന്ന ലൈഫ്സ്റ്റൈല്‍ ലക്ഷ്വറി ബ്രാന്‍ഡിലെ പ്രൊഡക്ടുകള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വില. ലിമിറ്റഡ് എഡിഷന്‍ ശേഖരത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ ഡെനിം ജാക്കറ്റിന് വില 99,000 രൂപയാണ്. ഹൂഡിക്ക് 40000-41000 വരെയാണ് രൂപ.

ഡെവൊള്‍ ബ്രാന്‍ഡിന്റെ പോസ്റ്ററില്‍ സുഹാന ധരിച്ച ക്രോപ് ടോപ്പിന് 16,000 രൂപയാണ് വില. ഷാരൂഖ് ഖാനും ആര്യന്‍ ഖാനും ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ടുകള്‍ക്ക് 21,500 രൂപയാണ് വില. 35,000 രൂപ വിലയുള്ള കാര്‍ഗോ പാന്റും അവതരിപ്പിക്കുന്നുണ്ട്.

ഡെവൊള്‍ ആദ്യം പുറത്തിറക്കിയ ബ്രാന്‍ഡില്‍ 2 ലക്ഷം രൂപയിലേറെ വിലയുള്ള ഹൂഡിയുള്‍പ്പെടെയുള്ള ഡ്രസുകളാണ് ഉണ്ടായിരുന്നത്. 2022ല്‍ ആണ് ആര്യന്‍ ഖാന്‍ ഡെവൊള്‍ ആരംഭിച്ചത്. മദ്യ നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്ന് വോഡ്കയുടെ പ്രീമിയം മദ്യ ബ്രാന്‍ഡ് ആയ ഡെവൊള്‍ വോഡ്ക പുറത്തിറക്കിയിരുന്നു.

മാള്‍ട്ട് സ്‌കോച്ച് ഡെവൊള്‍ ഇന്‍സെപ്ഷന്‍ പുറത്തിറക്കിയിരുന്നു. 2023ല്‍ ആയിരുന്നു ഡെവൊള്‍ എക്‌സ് എന്ന ആഡംബര വസ്ത്ര ബ്രാന്‍ഡ് പുറത്തിറങ്ങിയത്. ഈ ബ്രാന്‍ഡിനായി പരസ്യം ഒരുക്കിയതും ആര്യന്‍ ഖാന്‍ ആയിരുന്നു.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ