ബോളിവുഡ് നടിയും മോഡലുമായ ദിയ മിര്‍സ വീണ്ടും വിവാഹിതയായി. മുംബൈയില്‍ ബിസിനസുകാരനായ വൈഭവ് രേഖി ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ചില ബോളിവുഡ് താരങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഒരു വര്‍ഷത്തോളുമായി വൈഭവുമായി പ്രണയത്തിലായിരുന്നു ദിയ. ചുവപ്പ് സാരിയില്‍ സിംപിള്‍ ആയി, സുന്ദരി ആയാണ് ദിയ വേദിയിലെത്തിയത്. സാരിക്കൊപ്പം ചുവപ്പ് നിറത്തിലുള്ള ഷാളും താരം അണിഞ്ഞിരുന്നു. വൈഭവിന്റെയും ദിയയുടെയും സുഹൃത്തായ നടി അദിതി റാവു ഹൈദരിയും വിവാഹചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
വരന്റെ ചെരുപ്പ് ഒളിപ്പിച്ചു വെയ്ക്കുന്ന ജൂത്താ ചുപ്പായ് ചടങ്ങിന്റെ ചിത്രങ്ങളാണ് അദിതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. നിര്‍മ്മാതാവ് ജാക്കി ഭാഗ്നാനി, സീരിയല്‍ താരങ്ങളായ സ്മൃതി ഖന്ന, ഗൗതം എന്നിവരും വിവാഹത്തിന് എത്തി.
ബിസിനസുകാരനായ സഹില്‍ സംഘ ആയിരുന്നു ദിയ മിര്‍സയുടെ ആദ്യ ഭര്‍ത്താവ്. 2014ല്‍ വിവാഹിതരായ ഇവര്‍ 2019 ഓഗസ്റ്റില്‍ വിവാഹമോചിതരായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷവും സുഹൃത്തുക്കളായി തുടരും എന്നായിരുന്നു വേര്‍പിരിയല്‍ പ്രഖ്യാപിച്ചു കൊണ്ട് ഇരുവരും അറിയിച്ചിരുന്നത്.