13 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരുഖ് ഖാന്‍ ചിത്രത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍

ഷാരുഖ് ഖാന്‍ നായകനായി എത്തിയ സ്വദേശ് റിലീസായിട്ട് 13 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അഷുതോഷ് ഗവരീക്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ അനക്കങ്ങള്‍ സൃഷ്ടിക്കാതെയാണ് കടന്നുപോയതെങ്കിലും ഈ സിനിമ ഇപ്പോള്‍ ഒരു കള്‍ട്ട് ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്.

സ്വദേശിന്റെ പതിമൂന്നാം വാര്‍ഷിക ദിനത്തില്‍ ഒരു പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.

Read more

ആമിര്‍ ഖാന്‍ സ്വദേശിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നോടിയായി ഫസ്റ്റ് ക്ലാപ്പ് അടിക്കുന്നതിന്റെ ചിത്രമാണിത്. മംഗള്‍ പാണ്ഡെ ലുക്കിലാണ് ആമിര്‍ ഖാനെ ഈ ചിത്രത്തില്‍ കാണുന്നത്. ചിത്രം പുറത്തിറങ്ങി ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വദേശിന്റെ ഫസ്റ്റ് ക്ലാപ്പ് അടിച്ചത് ആമിറാണെന്ന് സംവിധായകന്‍ പൊതുസമൂഹത്തോട് വെളിപ്പെടുത്തുന്നത്.