ഐറ്റം സോംഗ് ഷൂട്ടിനിടെ അഖില്‍ ഉര്‍വശിയെ ശല്യം ചെയ്തു? മാനനഷ്ടക്കേസ് നല്‍കി നടി!

മാധ്യമ പ്രവര്‍ത്തകനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി ഉര്‍വശി റൗട്ടേല. തന്നെ കുറിച്ച് വ്യാജ ട്വീറ്റ് പങ്കുവെച്ചതിന് എതിരെയാണ് ഉര്‍വശി പ്രതികരിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന് ലീഗല്‍ നോട്ടീസ് അയച്ച വിവരം ഉര്‍വശി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഉമൈര്‍ സന്ധു എന്ന മാധ്യമ പ്രവര്‍ത്തകന് എതിരെയാണ് ഉര്‍വശിയുടെ പരാതി. ‘ഏജന്റ്’ സിനിമയുടെ യൂറോപ്പ് ഷൂട്ടിനിടെ ഉര്‍വശിയെ അഖില്‍ അക്കിനേനി ഉപദ്രവിച്ചു. അഖിലിനൊപ്പം പ്രവര്‍ത്തിച്ചത് ഉര്‍വശിക്ക് അസ്വസ്ഥതയുണ്ടാക്കി എന്നാണ് ട്വീറ്റില്‍ ഉണ്ടായിരുന്നത്.

ഈ ട്വീറ്റ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഫെയ്ക്ക് ആണെന്ന് ഉര്‍വശി കുറിച്ചിട്ടുണ്ട്. ഏജന്റില്‍ അഖിലിനൊപ്പം വൈല്‍ഡ് സാല എന്ന ഗാനരംഗത്തിലാണ് ഉര്‍വശി എത്തുന്നത്. അതേസമയം, ഏപ്രില്‍ 28ന് ആണ് ഏജന്റ് റിലീസിന് ഒരുങ്ങുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖില്‍ അക്കിനേനിയും എത്തുന്ന ചിത്രം പാന്‍ ബിഗ് ബജറ്റിലാണ് പൂര്‍ത്തിയായത്. സാക്ഷി വൈദ്യ ആണ് നായിക. ചിത്രത്തിലെ ‘ദി ഗോഡ്’ എന്ന നിര്‍ണായക വേഷത്തില്‍ ഡിനോ മോറിയയുമുണ്ട്.

Read more

അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഹിപ്പ് ഹോപ്പ് തമിഴ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റസൂല്‍ എല്ലൂരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.