വിജയ് സേതുപതിയെ കൊണ്ടുവന്നതില്‍ സെയ്ഫ് അലിഖാന്‍ അസ്വസ്ഥനായി, അദ്ദേഹത്തോട് മാപ്പ് പറയേണ്ടി വന്നു; വെളിപ്പെടുത്തി സംവിധായകന്‍

വിജയ് സേതുപതിയുടെതായി ഇനി ‘മെറി ക്രിസ്മസ്’ എന്ന ബോളിവുഡ് ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. കത്രീന കൈഫ് നായികയാകുന്ന ചിത്രം 2024 ജനുവരി 12ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിയെ ആയിരുന്നില്ല സെയ്ഫ് അലിഖാനെ ആയിരുന്നു ആദ്യം നായകനായി തീരുമാനിച്ചിരുന്നത്.

പിന്നീടാണ് സെയ്ഫിനെ മാറ്റി സേതുപതിയെ കാസ്റ്റ് ചെയ്തത്. ഇതോടെ സെയ്ഫ് അസ്വസ്ഥനായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീറാം രാഘവന്‍. ”മെറി ക്രിസ്മസ് ചിത്രത്തില്‍ നായകനായി പരിഗണിച്ചിരുന്നത് സെയ്ഫ് അലിഖാനെ ആയിരുന്നു. അദ്ദേഹത്തിനോട് കഥ പറയുകയും ചെയ്തു.”

”ഇതിന് മുമ്പ് കത്രീനയും സെയ്ഫും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിന് ഒരു പുതിയ മുഖം വേണമെന്ന് തോന്നി. അങ്ങനെയാണ് വിജയ് സേതുപതിയില്‍ എത്തുന്നത്. കാസ്റ്റിംഗ് മാറ്റം സെയ്ഫിനെ ഏറെ നിരാശപ്പെടുത്തിയിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണ്.”

”ഇതിന് മുമ്പ് ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ പുതുമയുള്ളത് വേണമെന്ന് എനിക്ക് തോന്നി. ഞാന്‍ അദ്ദേഹത്തിനോട് ക്ഷമ ചോദിക്കുകയും ചെയ്തു” എന്നാണ് ശ്രീറാം രാഘവന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അതേസമയം, ഹിന്ദി, തമിഴ് ഭാഷകളിലായാണ് മെറി ക്രിസ്മസ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. സഞ്ജയ് കപൂര്‍, വിനയ് പഥക്, പ്രതിമ കണ്ണന്‍, ടിന്നു ആനന്ദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. തമിഴില്‍ ഇവര്‍ക്ക് പകരം രാധിക ശരത്കുമാര്‍, ഷണ്മുഖരാജ, കെവിന്‍ ജെയ് ബാബു, രാജേഷ് വില്ല്യംസുമാണ് അഭിനയിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി