കോടികള്‍ റീഫണ്ട് ആവശ്യപ്പെട്ട് വിതരണക്കാര്‍; കങ്കണയുടെ 'തലൈവി'ക്കെതിരെ നിയമനടപടി?

കങ്കണ റണാവത്ത് നായികയായ ‘തലൈവി’ സിനിമയുടെ നിര്‍മ്മാതാക്കളോട് 6 കോടി രൂപ റീഫണ്ട് ആവശ്യപ്പെട്ട് ചിത്രത്തിന്റെ വിതരണക്കാര്‍. 2021 സെപ്റ്റംബറിലാണ് സിനിമ റിലീസ് ചെയ്തത്. അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ബയോപിക് ആണ് തലൈവി. ചിത്രത്തിലെ പ്രകടനത്തിന് കങ്കണ ഏറെ പ്രശംസകള്‍ നേടിയിരുന്നു.

എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നു. ചിത്രത്തിന്റെ വിതരണാവകാശത്തിനായി വിതരണ കമ്പനി 6 കോടി രൂപ മുന്‍കൂറായി നല്‍കിയിരുന്നു. എന്നാല്‍ ഈ പണം തിരിച്ചു കിട്ടിയിട്ടില്ല. ഇത് തിരിച്ച് നല്‍കാനായി ഈമെയിലും ലെറ്ററുകളും അയച്ചെങ്കിലും ഇതുവരെ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

അതിനാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് വിതരണക്കാര്‍ എന്നാണ് ഇ-ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തലൈവിക്ക് ശേഷം എത്തിയ കങ്കണയുടെ ‘ധാക്കഡ്’ എന്ന ചിത്രവും പരാജയമായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും വിതരണക്കാരും നഷ്ടത്തില്‍ നിന്നും കരകയറുന്നതേയുള്ളു.

അതേസമയം, ‘എമര്‍ജന്‍സി’ ആണ് കങ്കണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്. ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവുമെല്ലാം കങ്കണ തന്നെയാണ്.

Latest Stories

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയില്ല; സംവിധായകനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം; തോമസ് കെ തോമസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

ഉദ്ദവോ ഷിന്‍ഡേയോ? ആരെ തള്ളും ആരെ കൊളളും മറാത്താഭൂമി; താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്