ആലിയ ഭട്ട് സിനിമയുടെ പേരില്‍ പൊട്ടിത്തെറി, തമ്മിലടിച്ച് കരണ്‍ ജോഹറും ദിവ്യ ഖോസ്ല കുമാറും; കോപ്പിയടി ആരോപണവും

ആലിയ ഭട്ടിന്റെ ‘ജിഗ്ര’ സിനിമയുടെ പേരില്‍ ബോളിവുഡില്‍ പൊട്ടിത്തെറി. സിനിമയ്‌ക്കെതിരെ നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാര്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. തന്റെ ‘സാവി ‘എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് ജിഗ്ര എന്നാണ് ദിവ്യയുടെ ആരോപണം. മാത്രമല്ല ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചതായും നടി ആരോപിച്ചിരുന്നു.

”മൗനമാണ് വിഡ്ഢികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി” എന്നായിരുന്നു കരണ്‍ ജോഹറിന്റെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ദിവ്യയുടെ പേര് പറയാതെയായിരുന്നു കരണ്‍ പ്രതികരിച്ചത്. പിന്നാലെ സംവിധായകന് പരോക്ഷ മറുപടിയുമായി ദിവ്യയും രംഗത്തെത്തി.

”മറ്റുള്ളവര്‍ക്കുള്ളത് മോഷ്ടിക്കാന്‍ നിങ്ങള്‍ ലജ്ജയില്ലാതെ ശീലിക്കുമ്പോള്‍, നിങ്ങള്‍ എല്ലായ്‌പ്പോഴും നിശബ്ദതയില്‍ അഭയം തേടും. നിങ്ങള്‍ക്ക് ശബ്ദവും നട്ടെല്ലും ഉണ്ടാകില്ല” എന്നായിരുന്നു ദിവ്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു നടി ആലിയ ഭട്ട് ജിഗ്രയുടെ ബോക്സ് ഓഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ദിവ്യ രംഗത്ത് വരുന്നത്.

വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതിനായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വാങ്ങി എന്നായിരുന്നു ദിവ്യയുടെ ആരോപണം. താന്‍ അഭിനയിച്ച സാവിയില്‍ നിന്ന് കോപ്പി അടിച്ചതാണ് ജിഗ്ര എന്നായിരുന്നു ദിവ്യ നേരത്തെ ആരോപിച്ചിരുന്നത്.

സത്യവാന്റെയും സാവിത്രിയുടെയും കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങിയ സാവി ഇംഗ്ലണ്ടിലെ ജയിലില്‍ നിന്ന് ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് പറഞ്ഞത്. ഇക്കഴിഞ്ഞ മേയില്‍ ആയിരുന്നു സാവി റിലീസ് ചെയ്തത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ