ഷാരൂഖിന് മുന്നില്‍ കര്‍ശന നിബന്ധന വച്ച്‌ ഗൗരി, വര്‍ഷങ്ങളായി പാലിച്ച് താരം! വൈറല്‍

ബോളിവുഡിലെ പവര്‍ കപ്പിള്‍സ് ആണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. 33 വര്‍ഷമായി സന്തോഷകരമായ ദാമ്പത്യബന്ധം തുടര്‍ന്നു പോകുന്ന ഇവര്‍ പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഷാരൂഖ് ഖാന് മുന്നില്‍ ഗൗരി വച്ച ഒരു നിബന്ധനയെ കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

താന്‍ ഡിസൈന്‍ ചെയ്ത റെസ്‌റ്റോറന്റുകള്‍ മാത്രമേ സന്ദര്‍ശിക്കാവൂ എന്നാണ് ഷാരൂഖിന് ഗൗരി നല്‍കിയ നിര്‍ദേശം. ഇന്റീരിയര്‍ ഡിസൈനര്‍ ആയ ഗൗരിയാണ് ഷാരൂഖിന്റെ മന്നത്ത് അടക്കമുള്ള വീടുകള്‍ ഡിസൈന്‍ ചെയ്തത്.

നടി അനന്യ പാണ്ഡെ, ആലിയ ഭട്ട്, രണ്‍ബിര്‍ കപൂര്‍ എന്നിവരുടേത് ഉള്‍പ്പെടെ നിരവധി വീടുകളും റെസ്റ്റോറന്റുകളും ഗൗരി ഡിസൈന്‍ ചെയ്തിട്ടുണ്ട്. 2018ല്‍ മുംബൈയില്‍ ഒരു മെക്‌സിക്കന്‍ റെസ്റ്ററന്റ് ദഗൗരി ഡിസൈന്‍ ചെയ്തിരുന്നു. റെസ്റ്ററന്റ് ലോഞ്ചിംഗ് ചടങ്ങില്‍ ഷാരൂഖും ഗൗരിയും പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈ പരിപാടിക്കിടെ ഷാരൂഖിനോട് ഇഷ്ടഭക്ഷണം ഏതാണെന്ന് ചോദിക്കുന്ന ഗൗരിയോട് എനിക്ക് നിന്നെയാണ് ഇഷ്ടമെന്നും താരം പറയുന്നുണ്ട്. അതിനൊപ്പം എനിക്ക് ബാത്ത്‌റൂം ഒരുപാട് ഇഷ്ടമായെന്നും ഷാരൂഖ് പറയുന്നുണ്ട്.

Read more

അതേസമയം, ‘ഡങ്കി’യാണ് ഷാരൂഖിന്റെതായി ഇനി തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ചിത്രം. ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും 1000 കോടി ഷാരൂഖ് നേടും എന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്‌സി പന്നുവാണ് നായിക.