തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും മറ്റും തെല്ലും ആശങ്കയില്ലാതെ തുറന്നു പറയുന്ന നടിയാണ് നീന ഗുപ്ത. “സച്ച് കഹൂന്‍ തോ” (ഉള്ളത് ഉള്ളതു പോലെ പറയുക) എന്ന പേരിലാണ് നീന ഗുപ്ത വെളിപ്പെടുത്തലുകള്‍ നടത്താറുള്ളത്. ഇതിന്റെ ഭാഗമായി നീന കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. വിവാഹിതനായ ഒരാളുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് നീന വീഡിയോയില്‍ പറയുന്നത്.
“ഒരിക്കല്‍ വിവാഹിതനായ ഒരാളുമായി ഞാന്‍ പ്രണയത്തിലായിരുന്നു. നിരവധി തവണ അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് ഇക്കാര്യങ്ങള്‍ അറിയിക്കാനുള്ള ത്വര എനിക്കുണ്ടായി. വളരെയധികം വിഷമങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഉള്ളത് പറയട്ടെ, ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുത്.” നീന ഗുപ്ത വീഡിയോയില്‍ പറഞ്ഞു.
https://www.instagram.com/tv/B9OhLDAFYzN/?utm_source=ig_web_copy_link
ആയുഷ്മാന്‍ ഖുറാന, ജിതേന്ദ്ര കുമാര്‍, ഗജ്രാജ് റാവു, മാന്‍വി ഗഗ്രൂ എന്നിവര്‍ അഭിനയിച്ച ശുഭ് മംഗള്‍ സ്യാദ സാവ്ധാനാണ് നീന ഗുപ്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സ്വവര്‍ഗരതിയെ അടിസ്ഥാനമാക്കിയുള്ള പ്രമേയമായ ഈ ചിത്രം 2017- ലെ ശുഭ് മംഗല്‍ സാവധാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.