ട്രാഫിക് നിയമം ലംഘിച്ച ബോളിവുഡ് താരം വരുണ്‍ ധവാനെ ട്വിറ്ററിലൂടെ ഉപദേശിച്ചും ശിക്ഷിച്ചും മുംബൈ പൊലീസ്. കാറില്‍നിന്ന് എത്തിവലിഞ്ഞ് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഫാനിനൊപ്പം സെല്‍ഫി എടുത്തതാണ് മുംബൈ പൊലീസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
.@Varun_dvn These adventures surely work on D silver screen but certainly not on the roads of Mumbai! U have risked ur life,ur admirer’s & few others. V expect better from a responsible Mumbaikar & youth icon like U! An E-Challan is on d way 2 ur home. Next time, V will B harsher pic.twitter.com/YmdytxspGY
— Mumbai Police (@MumbaiPolice) November 23, 2017
വരുണ്‍ സീറ്റ്‌ബെല്‍റ്റ് ഇടാതിരുന്നതും കാറില്‍നിന്ന് എത്തിവലിഞ്ഞതുമാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. പൊലീസിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ മാപ്പ് പറഞ്ഞ് വരുണും ട്വിറ്ററിലെത്തി.
My apologies 🙏 Our cars weren’t moving since we were at a traffic signal and I didn’t want to hurt the sentiment of a fan but next time I’ll keep safety in mind and won’t encourage this. https://t.co/MEJk56EksG
— VarunDhawan (@Varun_dvn) November 23, 2017
വരുണിന്റെ മാപ്പ് വന്നതിന് പിന്നാലെ മറുപടിയുമായി മുംബൈ പൊലീസ് വീണ്ടും ട്വിറ്ററിലെത്തി. തങ്ങളുടെ സന്ദേശത്തെ അതിന്റെ അര്‍ത്ഥത്തില്‍ എടുത്തതിന് സന്തോഷമുണ്ടെന്നും പൊലീസ് ട്വിറ്ററില്‍ കുറിച്ചു.
Quite a galactic coincidence for the photographer to be on the same signal to capture your gesture, in a good intent nevertheless risky. Leaning out even in a stationary vehicle can be distracting for others considering your popularity. Glad you took our message in d right spirit https://t.co/jKqosfH6V3
— Mumbai Police (@MumbaiPolice) November 23, 2017
Read more